
അമ്മയോടും കുഞ്ഞുങ്ങളോടും വിമാനക്കമ്പനികളുടെ ‘കണ്ണില്ലാ ക്രൂരത’; ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്കെതിരെ പരാതി
Airline Surcharges അബുദാബി: ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്കെതിരെ പരാതി ഉയരുന്നു. വിമാനത്തില്‍ സീറ്റിന് വേറെയും പണം ഈടാക്കുന്നതായാണ് പരാതി. കുടുംബം ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഒരേ നിരയില്‍ ഇരിപ്പിടം ലഭിക്കാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പണം ആവശ്യപ്പെട്ടതാണ് പരാതി നല്‍കാന്‍ കാരണമായത്. ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാത്ത സാഹചര്യത്തിലാണ് യാത്രക്കാരോട് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ കണ്ണില്ലാ ക്രൂരത. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന സീറ്റുകള്‍ നല്‍കിയശേഷം പണം നല്‍കുമ്പോള്‍ ഒരേ നിരയിലുള്ള സീറ്റുകള്‍ നല്‍കുന്നു. അമ്മമാരെയും കുട്ടികളെയും സീറ്റിന്റെ പേരിൽ വേർപിരിക്കുന്നത് ക്രൂരതയാണെന്നും യാത്രക്കാർ പറഞ്ഞു. നേരത്തെ മുൻനിരകളിലെ സീറ്റുകൾക്കും വിൻഡോ സീറ്റുകൾക്കുമാണ് ചില എയർലൈനുകൾ പ്രത്യേകം പണം ഈടാക്കിയിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A എയർഇന്ത്യാ എക്സ്പ്രസിന്റെ പുതിയ നിർദേശം അനുസരിച്ചാണ് സീറ്റിന് പണം ഈടാക്കുന്നത്. ബാഗേജ് പരിധി കുറക്കുക, അധിക ബാഗേജിന് തുക വർധിപ്പിക്കുക, ഫ്ലക്സി, ലൈറ്റ്, വിത്തൌട്ട് ബാഗേജ് തുടങ്ങി വ്യത്യസ്ത തരം ടിക്കറ്റ് നിരക്കുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ച നിരക്കുകള്‍. ചൈൽഡ് ഫെയർ ഇല്ലാതാക്കുക, ഭക്ഷണം നിർത്തുക തുടങ്ങി നേരത്തെ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുമ്പോഴും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് യാത്രക്കാർ ഓൺലൈൻ ചെക്ക് ഇൻ ചെയ്യുകയാണെങ്കിൽ മധ്യഭാഗത്തെയും പിന്നിലെയും സീറ്റ് സൗജന്യമായി ബുക്ക് ചെയ്യാമെന്ന് എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ ചെക്ക് ഇൻ ചെയ്യുന്നവർക്കും ഒന്നിച്ച് സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്. ഒരിടത്ത് സീറ്റ് വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അധിക പണം നൽകി സീറ്റ് ഉറപ്പാക്കുകയും ചെയ്യാം.മുൻനിരയിലെ അഞ്ച് വരികളിലെ സീറ്റും വിൻഡോ സീറ്റ്, എക്സിറ്റ് റോ സീറ്റ്, ഐൽ സീറ്റ് (ഓരോ നിരയിലെയും ആദ്യ സീറ്റ്) എന്നിവയ്ക്കാണ് ആവശ്യകത. ഈ സീറ്റുകള്‍ക്ക് 120 ദിർഹം മുതൽ 50 ദിർഹം വരെ ഈടാക്കുന്നു. മധ്യഭാഗത്തെ സീറ്റിന് ആവശ്യക്കാർ കുറവാണ്. അതിനാൽ കുറഞ്ഞ തുക നൽകി അവ ബുക്ക് ചെയ്യാം. കോഴിക്കോട്– റിയാദ് എയർ ഇന്ത്യാ എക്സ്പ്രസിൽ ഒരു യാത്രക്കാരിക്ക് ദുരനുഭവം നേരിടേണ്ടി വന്നു. അമ്മയ്ക്കും നാലും രണ്ടും വയസ്സായ കുട്ടികൾക്കും മൂന്ന് ഇടത്തായിട്ടാണ് സീറ്റ് നൽകിയത്. ഒരിടത്ത് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണം നൽകണമെന്നായി. ഓരോ സീറ്റിനും 650 രൂപ വീതം നൽകാന്‍ നിര്‍ദേശിച്ചു. യുവതിയുടെ പക്കൽ ആവശ്യപ്പെട്ട പണം ഇല്ലാതിരുന്നതിനാല്‍ ചെക്ക് ഇൻ ചെയ്യാതെ മാറ്റി നിർത്തുകയും സഹ യാത്രക്കാരുടെ സഹായത്താല്‍ ക്രെഡിറ്റ് കാർഡ് വച്ച് പണം നൽകിയതിനാലാണ് ആ കുടുംബത്തിന് ഒരുമിച്ച് യാത്ര ചെയ്യാനായത്.
Comments (0)