യുഎഇയില്‍ ഭക്ഷണവും മരുന്നും ഇനി പറന്നെത്തും; പുത്തന്‍ സംവിധാം: ആദ്യ ഓര്‍ഡര്‍ ചെയ്ത് ഷെയ്ഖ് ഹംദാന്‍

Drone Delivery Service ദുബായ്: ഗതാഗതകുരുക്കില്‍പ്പെടാതെ ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളും ഇനി അതിവേമെത്തും. ഇതിനായി ഡ്രോണുകളെ ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ ഡ്രോണുകൾ വഴിയാകും മരുന്നുകളും പാഴ്സലുകളും എത്തിക്കുക. ഈ പുതിയ സംവിധാനം ചൊവ്വാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. ദുബായ് സിലിക്കൺ ഒയാസിസിൽ (ഡിഎസ്) ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ആദ്യ ലൈസൻസ് കീറ്റ ഡ്രോണിന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പ്രാരംഭ ഘട്ടത്തിൽ ആറ് ഡ്രോണുകളെയാണ് ഇതിനായി ഉപയോഗിക്കുക. രാജ്യത്ത് ഡ്രോൺ ഗതാഗതം സാധ്യമാക്കുന്നതിനുള്ള ദുബായുടെ പദ്ധതിയുടെ ഭാഗമായാണിത്. ആദ്യത്തെ ലൈസൻസുള്ള ഓപ്പറേറ്റർക്കാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) അംഗീകാരം നൽകിയത്. ദുബായും അബുദാബിയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുമായി ഡ്രോണുകൾ, പറക്കും കാറുകൾ തുടങ്ങിയ പുതിയ ഗതാഗത മാർഗങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വേഗത്തിൽ വിതരണം ചെയ്യുന്നതിനായി റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർഐടി-ദുബായ്), ദുബായ് ഡിജിറ്റൽ പാർക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സേവനം നൽകുന്ന നാല് ഡ്രോൺ ഡെലിവറി റൂട്ടുകൾ ദുബായ് സിലിക്കൺ ഒയാസിസിൽ (ഡിഎസ്ഒ) അനാച്ഛാദനം ചെയ്തു. ദുബായ് സിലിക്കൺ ഒയാസിസിൽ (ഡിഎസ്ഒ) മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഡ്രോൺ ഡെലിവറി സംവിധാനം ആരംഭിച്ച ശേഷം, ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ (ഡിഎഫ്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിച്ച് ആദ്യ ഓർഡർ നൽകിയത്. “ഇന്ന് ഡ്രോൺ ഡെലിവറി പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനസന്നദ്ധതയോടെ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണെന്ന്” ദുബായ് കിരീടാവകാശി പറഞ്ഞു. ഡെലിവറി സംവിധാനം പൂർണ്ണമായും സുരക്ഷിതമാണെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലെൻഗാവി പറഞ്ഞു. ഡ്രോൺ ഡെലിവറിയിലൂടെ ഗതാഗതകുരുക്കില്‍നിന്ന് ഒഴിവായി രോഗികള്‍ക്ക് വളരെ വേഗത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയും. ഭാവിയിൽ ദീർഘദൂര ഡ്രോണുകൾ ലഭിച്ചുകഴിഞ്ഞാൽ, നരക്തത്തിൻ്റെ സാമ്പിളുകൾ കൊണ്ടുപോകാൻ കഴിയുമെന്ന് ഫക്കീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ സിഇഒ ഡോ. മൊഹയ്‌മെൻ അബ്ദുൽഗാനി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group