
പല്ല് വേദനയുണ്ടോ, ആശുപത്രിയില്‍ പോകേണ്ട, യുഎഇയില്‍ പുതിയ സംവിധാനം
Dentist at home ദുബായ്: പല്ല് വേദനയുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ഇനി ആശുപത്രിയില്‍ പോകേണ്ട.ഡോക്ടര്‍ ഇനി വീട്ടുപടിക്കലെത്തും. ദുബായിലെ വീടുകളിനി താത്കാലിക ക്ലിനിക്കുകളാകുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഡ്രൈവറെ ട്രാക്ക് ചെയ്യുന്നതുപോലെ ഡോക്ടറെയും ട്രാക്ക് ചെയ്യാനാുകും. ഡോക്ടര്‍മാരെ എല്ലാ ദിവസവും രാവിലെ എട്ട് മുതൽ അർദ്ധരാത്രി വരെ ലഭ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇതിലൂടെ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ തന്നെ ദന്ത പരിചരണം സ്വീകരിക്കുന്നതിനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു. വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമയബന്ധിതവും വ്യക്തിഗതവുമായ പരിചരണം ഉറപ്പാക്കിക്കൊണ്ട്, 45 മിനിറ്റിനുള്ളിൽ അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെൻ്റുകൾ അനുസരിച്ച് ദന്തഡോക്ടർമാർ വീട്ടില്‍ എത്തിച്ചേരും.
Comments (0)