
UAE Jobs: യുഎഇയില്‍ ‘ഈ ജോലി’യ്ക്ക് വന്‍ ഡിമാന്‍ഡ്; താമസം ഫ്രീം, ശമ്പളം കേട്ടാല്‍ ഞെട്ടും
UAE Jobs അബുദാബി: യുഎഇയില്‍ പൈലറ്റുമാര്‍ക്ക് വന്‍ ഡിമാന്‍ഡ്. ഈ മേഖലയില്‍ വലിയ രീതിയില്‍ ഒഴിവുകളാണുള്ളത്. പ്രതിമാസം 34,000 ദിര്‍ഹം ശമ്പളം വാഗ്ദാനം ചെയ്യുന്നു. താമസം സൗജന്യമായിരിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ, വാർഷിക അവധിയും വിദ്യാഭ്യാസ അലവൻസും ലഭിക്കും. രാജ്യത്തെ വ്യോമയാന, ടൂറിസം മേഖലകളിലെ വിപുലീകരണത്തിന്‍റെ ഭാഗമായി യുഎഇയിലും ആഗോളതലത്തിലും പൈലറ്റുമാരുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. “ആഗോളതലത്തിൽ പൈലറ്റുമാരുടെ വലിയ ഡിമാൻഡ് തുടരും. ഏവിയേഷൻ ഇന്ന് ഏറ്റവും ആവേശകരമായ വ്യവസായങ്ങളിലൊന്നാണ്. കൂടാതെ, പൈലറ്റുമാർക്ക് കരിയർ മുന്നേറ്റത്തിനുള്ള മികച്ച അവസരങ്ങളിലേക്ക് വ്യോമയാനമേഖല വാതില്‍ തുറക്കുന്നു. ഒരു പൈലറ്റാകുകയെന്നത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരു കരിയര്‍ പടുത്തുയര്‍ത്താനുള്ള മികച്ചൊരു വഴിയാണ്,” എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി (ഇഎഫ്ടിഎ) ഡിവിഷണൽ വൈസ് പ്രസിഡൻ്റ് ക്യാപ്റ്റൻ അബ്ദുല്ല അൽ ഹമ്മദി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 2032ഓടെ ആഗോളതലത്തിൽ 80,000 പൈലറ്റുമാരുടെ വിടവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മേഖലയില്‍ വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ക്ഷാമം മിഡിൽ ഈസ്റ്റിൽ കാണപ്പെടും. അടുത്ത കുറച്ച് വർഷങ്ങളിൽ വിമാനയാത്ര ആവശ്യകതയിൽ കുത്തനെ വർധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023ഓടെ 3,000 പൈലറ്റുമാരുടെ കുറവ് നേരിട്ടു. 2032ഓടെ 18,000 പൈലറ്റുമാരുടെ കുറവ് ഈ മേഖലയിൽ നേരിടേണ്ടിവരും. ഇഎഫ്ടിഎയില്‍ പൈലറ്റ് കോഴ്സിന് $181,650 (666,000 ദിർഹം) മാണ് ഫീസ്. ഉപകരണങ്ങൾ, താമസം, സൗകര്യങ്ങൾ, വിനോദസൗകര്യങ്ങൾ, യൂണിഫോം, ഭക്ഷണം, സർട്ടിഫിക്കേഷൻ തുടങ്ങി എല്ലാ പരിശീലന സാമഗ്രികളും ഈ ഫീസീല്‍ ഉൾക്കൊള്ളുന്നു.
Comments (0)