Posted By saritha Posted On

Indigo Airlines: ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം, ടിക്കറ്റ് നിരക്ക് 1199 രൂപ മുതല്‍; പ്രഖ്യാപിച്ച് പ്രമുഖ എയർലൈന്‍

Indigo Airlines ന്യൂഡല്‍ഹി: വമ്പന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലാണ് ടിക്കറ്റ് നിരക്കുകളില്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 2025 ജനുവരി 23നും ഏപ്രില്‍ 30നും ഇടയിലുള്ള തീയതികളിലേക്കുള്ള യാത്രയ്ക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതാണ് ഓഫര്‍. പരിമിതകാലത്തേക്ക് മാത്രമാണ് ഓഫര്‍ ഉണ്ടായിരിക്കുക. ഈ വര്‍ഷം ഡിസംബര്‍ 25 വരെയാണ് ഓഫര്‍ കാലാവധി. ഇക്കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്താലാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ആഭ്യന്തരയാത്രക്കാര്‍ക്ക് 1,199 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4,499 രൂപ മുതലുമാണ് ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് ഡിസ്കൗണ്ട് കൂടാതെ മറ്റ് ഓഫറുകളുമുണ്ട്. പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകൾ (15കിലോ, 20കിലോ, 30കിലോ), സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷൻ, എമർജൻസി XL സീറ്റുകൾ എന്നിവ ഉൾപ്പെടെ തെരഞ്ഞെടുത്ത 6E ആഡ്-ഓണുകളിൽ ഇൻഡിഗോ 15% വരെ സേവിംഗ്സും ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തരയാത്രക്കാര്‍ക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 699 രൂപ മുതലും ലഭ്യമാണ്. ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് മറ്റൊരു ഓഫറും ഇന്‍ഡിഗോ പ്രഖ്യാപിച്ചു. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അധിക നിരക്ക് ഇളവ് ലഭിക്കുക. ആഭ്യന്തരയാത്രയ്ക്ക് 15 , രാജ്യാന്തര യാത്രയ്ക്ക് 10 ടിക്കറ്റ് നിരക്ക് ഇളവ് ലഭിക്കും. ഡിസംബര്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ബാധകമായിരിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *