Posted By saritha Posted On

Dubai Taxi: ‘അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍…’ സുപ്രധാന പ്രഖ്യാപനം നടത്തി ദുബായ് ടാക്സി

Dubai Taxi ദുബായ്: യുഎഇയിലുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദുബായ് ടാക്‌സി സര്‍വീസ് വികസിപ്പിക്കും. 2025-2029 തന്ത്രത്തിൻ്റെ ഭാഗമായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉയർന്ന ഡിവിഡൻ്റ് പേഔട്ട് അനുപാതം കമ്പനി വെളിപ്പെടുത്തി. ലിമോസിന്‍ (വലിയ മോട്ടോര്‍ കാര്‍), ഡെലിവറി സേവനങ്ങളിലേക്ക് വികസിപ്പിക്കുകയാണ് ദുബായ് ടാക്സി. “കമ്പനിയുടെ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന പരിവർത്തനത്തിൻ്റെ വക്കിലാണെന്ന്” ദുബായ് ടാക്സി കമ്പനി ചെയർമാൻ അബ്ദുൾ മൊഹ്‌സെൻ ഇബ്രാഹിം കൽബത്ത് പറഞ്ഞു. ഡിടിസിക്ക് നിലവിൽ 9,000ലധികം വാഹനങ്ങള്‍ ഉണ്ട്. അതിൽ ഏകദേശം 6,000 ടാക്‌സികളാണ്. കൂടാതെ, 17,500ലധികം ഡ്രൈവർമാരുമുണ്ട്. 2024ൻ്റെ ആദ്യ പകുതിയിൽ, ഡിടിസി വരുമാനം അതിൻ്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ശക്തമായ വളർച്ചയോടെ പ്രതിവർഷം 14 ശതമാനം വർധിച്ച് 1.09 ബില്യൺ ദിർഹമായി. വാർഷിക അറ്റാദായത്തിൻ്റെ 85 ശതമാനമെങ്കിലും ഓഹരി ഉടമകൾക്ക് വിതരണം ചെയ്യണമെന്ന നയത്തിന് അനുസൃതമായി വർഷത്തിൻ്റെ ആദ്യപകുതിയിൽ 159.3 ദശലക്ഷം ദിർഹം ലാഭവിഹിതം നൽകുന്നതിന് ബോർഡ് അംഗീകാരം നൽകി. എമിറേറ്റ്‌സിൽ ലിമോസിൻ, ടാക്സി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ആഗോള ഷെയർ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോൾട്ടുമായി ഡിടിസിയും ചേർന്നു. ഡിസംബറിൻ്റെ തുടക്കത്തിൽ ലിമോസിൻ സേവനം അവതരിപ്പിച്ചു. 2025 ൻ്റെ ആദ്യപാദം മുതൽ ഇ-ഹെയ്‌ലിങ് ആപ്പിലൂടെ ഡിടിസിയുടെ ടാക്സി സേവനം ഉപയോഗിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *