
വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പീഡനം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19കാരി അറസ്റ്റില്‍
ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 19കാരിയായ ബന്ധു അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. 16 കാരനെയുംകൊണ്ട് വീടുവിട്ടതിനുശേഷം യുവതി വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് വള്ളിക്കുന്നം പോലീസ് യുവതി അറസ്റ്റ് ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A യുവതി നേരത്തെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്‍റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് 16കാരനുമായി പെൺകുട്ടി വീടുവിട്ടത്. മൈസൂർ, മാഹി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി പല സ്‌ഥലങ്ങളിൽ 16കാരനൊപ്പം യുവതി താമസിച്ചു. അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്ന് ആൺകുട്ടി പോലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.
Comments (0)