Posted By saritha Posted On

Baggage Rules: പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന ബാഗേജ് നിയന്ത്രണം; വിമാനയാത്രയില്‍ പുതിയ നിയമം

Baggage Rules ദുബായ്: വിമാനയാത്രയിലെ ബാഗേജ് നിയന്ത്രണത്തില്‍ പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി. ജനുവരി മുതല്‍ നടപ്പാകുന്ന പുതിയ തീരുമാനം പ്രവാസികളുടെ വിമാനയാത്രയില്‍ തിരിച്ചടിയാകും. ഇ​ന്ത്യ​യി​ലെ ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ (ബി​​സിഎഎ​​സ്) തീ​രു​മാ​നം അനുസരിച്ച് ജനുവരി മുതല്‍ ആഭ്യന്തര – അന്തര്‍ദേശീയ യാത്രകളില്‍ ഒരു കാബിന്‍ ബാഗോ ഹാന്‍ഡ് ബാഗോ മാത്രമാകും കൈയില്‍ കരുതാന്‍ പാടുള്ളൂ. ഇന്ത്യന്‍ വിമാനക്കമ്പനികളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
മറ്റെല്ലാ ലഗേജുകളും ചെക്കിന്‍ ചെയ്യണം. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​ണ് പുതിയ നി​​യ​​ന്ത്ര​​ണം. ഇതനു​​സ​​രി​​ച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെ പ്രധാന വിമാനക്കമ്പനികളെല്ലാം ബാഗേജ് നയങ്ങള്‍ പുതുക്കിയിട്ടുണ്ട്. ല​ഗേ​ജ്​ ഏ​ഴ് കി​​ലോ​​ഗ്രാ​​മി​​ൽ കൂ​​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. ബാഗേജിന്‍റെ അ​​ധി​​കഭാ​​ര​​ത്തി​​നും വ​​ലിപ്പ​​ത്തി​​നും അധിക പ​​ണം യാത്രക്കാര്‍ ന​​ൽ​​കേ​​ണ്ടി​​വ​​രും. യാ​ത്രാ​ത​​ട​​സങ്ങ​​ളും അ​​ധി​​കനി​​ര​​ക്കും ഒ​​ഴി​​വാ​​ക്കാ​​ൻ യാ​​ത്ര​​ക്കാ​​ർ പു​​തു​​ക്കി​​യ ബാ​​ഗേ​​ജ് ന​​യ​​ങ്ങ​​ൾ പി​​ന്തു​​ട​​ര​​ണ​​മെ​​ന്ന് അ​ധി​കൃ​ത​ർ നിര്‍ദേശിച്ചു. കാ​​ബി​​ൻ ബാ​​ഗിന്‍റെ പ​​ര​​മാ​​വ​​ധി വ​​ലി​പ്പം 55 സെമീ​​, നീ​​ളം 40 സെ​മീ, വീ​​തി 20 സെ​​മീ എ​ന്നി​ങ്ങ​നെയാണ്. മുന്‍പ് ഏ​ഴ് കി​ലോ ബാ​ഗേ​ജി​ന് പു​റ​മെ ലാ​പ്ടോ​പ്, പാ​സ്​​പോ​ർ​ട്ട്, ടി​ക്ക​റ്റ്, രേ​ഖ​ക​ളും മ​റ്റും വെ​ക്കു​ന്ന ചെ​റി​യ ബാ​ഗ്, സ്ത്രീ​ക​ളു​ടെ വാ​നി​റ്റി ബാ​ഗ് എ​ന്നി​വ കൈ​യി​ൽ വെ​ക്കാ​ൻ വി​മാ​നക്ക​മ്പ​നി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. പു​തി​യ നി​ർ​ദേ​ശം വ​രു​ന്ന​തോ​ടെ ഇ​വ കൈ​യി​ൽ വെ​ക്കാനാവില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *