Posted By saritha Posted On

UAE Weather on New Year: യുഎഇയിലെ പുതുവത്സരാഘോഷം മഴയില്‍ നനയുമോ? കാലാവസ്ഥാ പ്രവചനം അറിയാം

UAE Weather on New Year ദുബായ്: യുഎഇയില്‍ ഇപ്രാവശ്യക്കെ ക്രിസ്മസ് മഴയില്‍ നനഞ്ഞതിനാല്‍ പുതുവത്സരാഘോഷം കുളമാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ നിവാസികള്‍. എന്നാല്‍, ആശ്വസിച്ചോളൂ, പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ അന്നേ ദിവസം മഴ പെയ്യില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം അനുസരിച്ച്, പുതുവത്സരരാവിലും പകലിലും മികച്ച കാലാവസ്ഥ ആയിരിക്കും. പു​തു​വ​ത്സ​ര ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ മൂ​ട​ൽ​മ​ഞ്ഞി​ന്​ സാ​ധ്യ​ത​യു​ണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ദു​ബാ​യി​ൽ പ​ക​ൽ സ​മ​യ​ത്ത്​ 24 ഡി​ഗ്രി​യും രാ​ത്രി​യി​ൽ 20 ഡി​ഗ്രി​യും താ​പ​നി​ല​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ബു​ദാ​ബി​യി​ൽ പ​ക​ൽ 25 ഡി​ഗ്രി വ​രെ​യും രാ​ത്രി​യി​ൽ 19 ഡി​ഗ്രി വ​രെ​യും താപനില പ്ര​തീ​ക്ഷി​ക്കു​ന്നു. അമിത ചൂടോ കടുത്ത തണുപ്പോ മഴയോ ഇല്ലാത്തതിനാല്‍ വിനോദപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ വിവിധയിടങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്ക് സുഖകരമായ അന്തരീക്ഷമായിരിക്കും ഉണ്ടാകുക. ക​രി​മ​രു​ന്ന്​ പ്ര​യോ​ഗം അ​ട​ക്ക​മു​ള്ള​വ ആ​സ്വ​ദി​ക്കാ​നും തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ സൗ​ക​ര്യ​പ്ര​ദ​മാ​കും. അതിനാല്‍, ആകാശവിസ്മയങ്ങള്‍ കാണാനായി നിരവധി പേരെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *