
യുഎഇ: മര്‍ദനം, സമ്മതമില്ലാതെ വീഡിയോ പകര്‍ത്തി; ഭര്‍ത്താവിനെതിരെ കുറ്റങ്ങള്‍ കെട്ടിച്ചമച്ച യുവതി ഒടുവില്‍ വെട്ടിലായി
റാസ് അല്‍ ഖൈമ: ഭാര്യയെ മര്‍ദിച്ചെന്ന കുറ്റത്തില്‍നിന്ന് 40കാരനായ യുവാവിനെ കുറ്റവിമുക്തനാക്കി റാസ് അല്‍ ഖൈമ കോടതി. 35കാരിയായ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തുകയും ചെയ്തെന്നാണ് യുവാവിനെതിരെയുള്ള പരാതി. യുവാവിന്‍റെ നിയമ പ്രതിനിധി ശാരീരികമായി ഉപദ്രവിച്ചെന്ന ഭാര്യയുടെ ആരോപണം തള്ളിക്കൊണ്ട് മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കി. പരാതിക്കാരിക്ക് (ഭാര്യ) ഭർത്താവിനെതിരെ മുന്‍പും പ്രശ്നങ്ങള്‍ കെട്ടിച്ചമക്കുന്ന പ്രകൃതം ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 17 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഇരുവര്‍ക്കും എട്ട് കുട്ടികളുണ്ട്. സംഭവം നടന്നെന്ന് പറയുന്ന ദിവസം ഭാര്യ മൂന്ന് വയസുള്ള കുട്ടിയെ ഉള്‍പ്പെടെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോയി. രാത്രി ഏറെ വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. രാത്രി വീട്ടിലെത്തിയ ഭാര്യ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും എന്നാല്‍, കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് ഭര്‍ത്താവ് പറയുകയും ചെയ്തു. പിന്നീട്, കുട്ടിയെ മുറിയിലേക്ക് യുവതി കൊണ്ടുപോയി. ഭാര്യയുടെ ഈ സ്വഭാവം വീഡിയോ പകര്‍ത്തുമെന്ന് ഭര്‍ത്താവ് പറയുകയും ചെയ്തു. വീഡിയോ റെക്കോര്‍ഡുമായി ബന്ധപ്പെട്ട ഭാര്യയുടെ പരാതി കോടതി തള്ളി. ഭാര്യയുടെ ആരോപണങ്ങളില്‍നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയാണ് യുവാവ് വീഡിയോ പകര്‍ത്തിയതെന്ന് കോടതിക്ക് മനസിലായി. ഭർത്താവിൻ്റെ ഫണ്ടിൽനിന്ന് 43,000 ദിർഹം ഭാര്യ ദുരുപയോഗം ചെയ്തതായും കണ്ടെത്തി. ഈ തുക തിരികെ നൽകുന്നതിനായി അദ്ദേഹം ഒരു സിവിൽ കേസ് ഫയൽ ചെയ്തു. അത് ഇപ്പോഴും കോടതിയിൽ നടക്കുകയാണ്. കൂടാതെ, തൻ്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് യുവതി ഇതുവരെ തെളിവുകളൊന്നും നൽകിയിട്ടില്ല. പിന്നാലെ, യുവതിക്കെതിരെ ഭര്‍ത്താവ് വിവാഹമോചന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Comments (0)