Posted By saritha Posted On

Uma Thomas MLA: സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരപരിക്ക്

Uma Thomas MLA കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരപരിക്ക്. ഉടന്‍തന്നെ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമാണ് ഉമ തോമസ്. താത്കാലികമായി നിര്‍മിച്ച ബാരിക്കേഡില്‍നിന്ന് 20 അടി താഴ്ചയിലേക്ക് എംഎല്‍എ കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
എംഎൽഎയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽനിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന പ്രാഥമികവിവരം. കലൂർ സ്റ്റേഡിയത്തിൽ 12,000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ സ്റ്റേഡിയത്തിലെത്തിയത്. മന്ത്രിയെ കണ്ടശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകവെ ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽനിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *