
15 ലക്ഷത്തിലധികം ഫോളോവേഴ്സ്, ദുബായിലെ വീട്ടമ്മയുടെ ആഡംബരജീവിതം; പണം നല്‍കിയത് യുകെയില്‍ തട്ടിപ്പ് നടത്തി…
ദുബായ്: 20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബരഭവനത്തില്‍ താമസം, ഉപയോഗിക്കുന്നതെല്ലാം ആഡംബരവസ്തുക്കള്‍, സഞ്ചാരം പിങ്ക് മെഴ്സിഡസ് ജി- വാഗണില്‍, വില കൂടിയ സൗന്ദര്യ ചികിത്സകള്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ദുബായിലെ ഈ വീട്ടമ്മ. ഇത്രയും ചെലവാക്കാന്‍ ഈ വീട്ടമ്മയ്ക്ക് പണം നല്‍കുന്നത് സ്വന്തം ഭര്‍ത്താവ് തന്നെയാണ്. എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാപ്പരാക്കപ്പെട്ടതിന് ശേഷം യുകെയില്‍നിന്ന് പലായനം ചെയ്ത ഭര്‍ത്താവാണെന്നാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഡെയ്ലി മെയ്ലില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലൈക രാജയാണ് ഇപ്പോള്‍ വിവാദകോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭർത്താവ് മുഹമ്മദ് മരിക്കാറിൽനിന്ന് പ്രതിമാസം 25,000 പൗണ്ടിന്‍റെ താമസത്തിനും ഷോപ്പിങ്ങിനുമുള്ള പണം ലഭിക്കുന്നതായിട്ടാണ് മലൈക അവകാശപ്പെടുന്നത്. 24HR ട്രേഡിങ് അക്കാദമി കമ്പനി വഴി നിയമവിരുദ്ധമായി നിക്ഷേപഉപദേശം നൽകിയതിന് മുഹമ്മദ് മരിക്കാറിനെതിരെ 2021 മാർച്ചിൽ ലണ്ടനിലെ ഹൈക്കോടതി പിഴ ചുമത്തിയിരുന്നു. വാട്സ്ആപ്പ് വഴി ഓഹരികൾ, ചരക്കുകൾ, വിദേശകറൻസികൾ എന്നിവ എപ്പോൾ വാങ്ങണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ഇയാളുടെ കമ്പനി ഫീസ് വാങ്ങി ഉപദേശം നൽകി. ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സിഎ) അംഗീകാരമില്ലാതെയാണ് ഇയാള്‍ ഇത് നടത്തിയത്. ഇയാളുടെ ഉപദേശം കേട്ട് നിക്ഷേപം നടത്തിയവര്‍ക്കെല്ലാം പണം നഷ്ടമായി. തുടര്‍ന്ന്, എഫ്‌സിഎ മരിക്കാറിനെതിരെ നടപടികൾ സ്വീകരിച്ചതിന്‍റെ ഭാഗമായി 5,30,000 പൗണ്ട് പിഴ നല്‍കാന്‍ വിധിച്ചു. ഇത് ഇയാൾ നൽകിയില്ല. എഫ്‌സിഎ ഇതേതുടർന്ന് 2022 ഓഗസ്റ്റിൽ മുഹമ്മദ് മരിക്കാറിനെ പാപ്പരായി പ്രഖ്യാപിച്ചു. അതിനിടെ മരിക്കാർ യുകെ വിട്ട് ദുബായിലേക്ക് താമസം മാറിയിരുന്നു. സ്വയം ഒരു ‘സംരംഭകൻ’, ‘വ്യാപാരി/ഉപദേശകൻ’ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.
Comments (0)