
Kundara Twin Murder: അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി നാടുവിട്ടു; നാടിനെ നടുക്കിയ കുണ്ടറ കൊലക്കേസ് പ്രതി പിടിയില്‍
Kundara Twin Murder കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി അഖില്‍ പിടിയില്‍. അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര സ്വദേശി അഖിലിനെ ശ്രീനഗറില്‍നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. നാല് മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അഖിലിനെ ശ്രീനഗറില്‍ ജോലിക്ക് നിന്നിരുന്ന വീട്ടില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് പടപ്പക്കര പുഷ്പ വിലാസത്തിൽ പുഷ്പലത (55), പുഷ്പലതയുടെ പിതാവ് ആന്‍റണി (77) എന്നിവരെ അഖില്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവ ദിവസം ഒരു ലക്ഷം രൂപ ചോദിച്ച് അഖിൽ വഴക്കിട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പുഷ്പലത പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകി. തുടർന്ന് പൊലീസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടു. ഇതിന്റെ വൈരാഗ്യത്തിലാണ് ചുറ്റിക കൊണ്ട് തലയിൽ അടിച്ചും ഉളി കൊണ്ട് കുത്തിയും ഇരുവരെയും കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ 11.30ഓടെ ചണ്ഡിഗഡിൽ പഠിക്കുന്ന മകൾ അഖില പുഷ്പലതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ സമീപത്തെ ബന്ധുവിനെ വിളിച്ച് അറിയിച്ചു. തുടർന്ന് വീട്ടിൽ തിരക്കിയെത്തിയ ബന്ധുക്കളാണ് പുഷ്പലതയെ കിടപ്പുമുറിയില്‍ പുഷ്പലതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തെ മുറിയിൽ തലയിലെ മുറിവിൽ നിന്ന് ചോര വാർന്ന് അവശനിലയിലായ ആന്റണിയെ ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 29ന് മരിച്ചു. പ്രതി സ്ഥിരമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്ന ആളല്ലാതിരുന്നതിനാല്‍ അഖിലിനെ കണ്ടെത്താന്‍ അന്വേഷണസംഘം പ്രയാസപ്പെട്ടു. ആകെയുണ്ടായിരുന്ന ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. സുഹൃത്തുക്കളെ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കിയിരുന്നു. പ്രതിയിലേക്കെത്താനുള്ള വഴികള്‍ വളരെ കുറവായിരുന്നു. എന്നാല്‍, കേരളത്തിലുടനീളം കുണ്ടറ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും കൈമാറിയിരുന്നു. അങ്ങനെയാണ് ശ്രീനഗറില്‍നിന്ന് പ്രതിയെക്കുറിച്ചുളള വിവരം കുണ്ടറ പോലീസിന് ലഭിക്കുന്നത്. കുണ്ടറ സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെട്ടു. ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള നിര്‍ണായകവിവരം നല്‍കിയത് ശ്രീനഗറില്‍ തന്നെയുള്ള മലയാളിയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ഒരാളാണ് തങ്ങളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.
Comments (0)