
Kanhangad Witchcraft Murder: പ്രവാസി വ്യവസായിയുടെ ആഭിചാരക്കൊല: അഭിഭാഷകനെ ചോദ്യം ചെയ്തു; ജിന്നുമ്മയും ഭര്‍ത്താവും നിരന്തരം ഫോണില്‍ സംസാരിച്ചതെന്തിന്?
Kanhangad Witchcraft Murder കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതക അന്വേഷണത്തില്‍ അഭിഭാഷകനെ ചോദ്യം ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളുമായി അഭിഭാഷകന്‍ കൊലപാതകം നടക്കുന്നതിന് മുന്‍പത്തെ ദിവസങ്ങളില്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് അഭിഭാഷകനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കൊലപാതകം നടത്തിയതിനുശേഷം ഷമീന ആദ്യം വിളിച്ചത് ഈ അഭിഭാഷകനെയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വിശദമായി ചോദ്യം ചെയ്തിന് ശേഷം അഭിഭാഷകനെ വിട്ടയച്ചു. ഒന്നാംപ്രതി മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീനയും രണ്ടാംപ്രതി ഭര്‍ത്താവ് ഉബൈസുമാണ്. ഇവരുമായി അഭിഭാഷകന്‍ നിരന്തരം ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിരുന്നു. അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകത്തിലും 596 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലുമാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, കൂടുതൽ തെളിവെടുപ്പിനായും ചോദ്യം ചെയ്യാനുമായി പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം ജില്ലാ കോടതിൽ അപേക്ഷ നൽകി. നേരത്തെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചിരുന്നത്. കസ്റ്റഡി ആവശ്യം ഉന്നയിച്ച് ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷയോടൊപ്പം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയും ജനുവരി നാലിന് പരിഗണിക്കും. ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ഗഫൂർ ഹാജിയെ 2023 ഏപ്രിൽ 14 നാണ് പൂച്ചക്കാട്ടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രവാദിനി ഷമീന, ഭർത്താവ് ഉബൈസ് എന്നിവർക്ക് പുറമേ പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കൊലപാതകത്തിന് പിടിയിലായത്.
Comments (0)