
UAE Hotel Fire: യുഎഇയിലെ എട്ട് നില ഹോട്ടൽ അപ്പാർട്മെന്‍റില്‍ തീപിടിത്തം; വന്‍ നാശനഷ്ടം
UAE Hotel Fire ദുബായ്: യുഎഇയിലെ അല്‍ബര്‍ഷ ഏരിയയിലെ മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപത്തെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. എട്ട് നില ഹോട്ടല്‍ അപ്പാര്‍ട്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താഴത്തെ നിലയില്‍നിന്ന് ഉയര്‍ന്ന തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz താമസക്കാരെ ഉടന്‍തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി 10.33 നാണ് അപകടമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം സിവിൽ ഡിഫൻസ് വെളിപ്പെടുത്തിയിട്ടില്ല. താഴത്തെ നിലയിലുള്ള റീട്ടെയിൽ ഷോപ്പുകൾ അടച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി അധികൃതർ കെട്ടിടത്തിന് മുന്നിൽ തെരുവ് അടച്ചു. വാഹനങ്ങൾ കടന്നുപോകാൻ ഒരു പാത മാത്രമാണ് തുറന്നിരിക്കുന്നത്.
Comments (0)