Posted By saritha Posted On

India UAE Travel: യുഎഇ ഉള്‍പ്പെടെ അന്താരാഷ്ട്ര വിമാനസർവീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുതിയ നി‍ർദേശം

India UAE Travel ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുതിയ നിര്‍ദേശവുമായി സെന്‍ട്രല്‍ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസ് അധികാരികളുമായി പങ്കുവെയ്ക്കണമെന്നാണ് നല്‍കിയ നി‍ർദേശം. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ നി‍ർദേശം പ്രാബല്യത്തിലാകും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ വിമാനക്കമ്പനികളില്‍നിന്ന് പിഴ ഈടാക്കും. 25,000 രൂപമുതല്‍ 50,000 രൂപവരെയായിരിക്കും പിഴ ഈടാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgv നാഷണല്‍ കസ്റ്റംസ് ടാർഗെറ്റിങ് സെന്‍റർ പാസഞ്ചർ രേഖകളില്‍ 2025 ജനുവരി 10 നകം രജിസ്റ്റർ ചെയ്തിരിക്കണം. സിബിഐസി അറിയിപ്പ് അനുസരിച്ച്, യുഎഇയിൽ നിന്നുള്ള യാത്രക്കാരും ട്രാന്‍സിറ്റ് യാത്രക്കാരും ഉൾപ്പെടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലെ എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്. വിമാന് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാരുടെ വിവരങ്ങള്‍, മൊബൈല്‍ നമ്പർ, പണമടച്ച രീതി (ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കില്‍ നമ്പർ ഉള്‍പ്പടെ), ടിക്കറ്റ് നല്‍കിയ തീയതി, യാത്രാ പദ്ധതി, അതേ പി എന്‍ ആറിലെ മറ്റ് യാത്രാക്കാരുടെ വിവരങ്ങള്‍, ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും പോലുള്ള കോൺടാക്റ്റ് വിശദാംശങ്ങൾക്ക് പുറമേ, ട്രാവല്‍ ഏജന്‍സിയുടെ വിവരങ്ങള്‍, ബാഗേജ് വിശദാംശങ്ങള്‍, കോഡ് ഷെയർ ഇന്‍ഫർമേഷന്‍ ( ഒരു വിമാനകമ്പനി ടിക്കറ്റുകള്‍ മറ്റ് വിമാനക്കമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍) എന്നിവയും നല്‍കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *