
Fire in Zoo: യുഎഇയിലെ മൃഗശാലയ്ക്ക് സമീപം തീപിടിത്തം; കറുത്ത പുക ഉയര്‍ന്നതായി റിപ്പോര്‍ട്ട്
Fire in Zoo അബുദാബി: ഉമ്മുല്‍ ഖുവൈനിലെ ദി സൂ വൈല്‍ഡ് ലൈഫ് പാര്‍ക്കിന് സമീപം തീപിടിത്തമുണ്ടായി. ശനിയാഴ്ച (ജനുവരി 4) പാര്‍ക്കിന് പുറത്ത് ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് തീപിടിത്തം ഉണ്ടായത്. ‘ഇതൊരു ജനവാസമേഖലയാണോയെന്ന് കൃത്യമായി അറിയില്ലായിരുന്നു. പക്ഷേ, കറുത്ത പുക കാണാമായിരുന്നു. പാർക്കിൻ്റെ ഒരു ചെറിയ ഭാഗത്ത് കുതിരകള്‍ വളഞ്ഞിരുന്നു,” വാരാന്ത്യത്തിൽ മൃഗശാലയിൽ ചെലവഴിക്കുന്ന ദുബായ് നിവാസിയായ ഉനൈസ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഫയർ ട്രക്കുകളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ തീ അണച്ചു. മൃഗശാല സന്ദർശകർക്കായി തുറന്നിട്ടുണ്ട്. E55ൽ (അൽ ഷുവൈബ് – ഉമ്മുൽ ഖുവൈൻ റോഡ്) സ്ഥിതി ചെയ്യുന്ന മൃഗശാല വന്യജീവി പാർക്ക് പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട ഇടമാണ്. ഒറാങ്ങുട്ടാൻ, ലെമറുകൾ, കടുവകൾ, ജിറാഫുകൾ എന്നിവ മുഖ്യ ആകര്‍ഷണങ്ങളാണ്. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ മൃഗശാല തുറക്കും. സന്ദർശകർക്ക് മൃഗങ്ങൾക്ക് ഭക്ഷണം നൽകുകയും കുതിരസവാരി നടത്തുകയും ചെയ്യാം.
Comments (0)