Posted By saritha Posted On

Doctor Pocso Arrest: പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം, ബന്ധുക്കളുമായി പെണ്‍കുട്ടി ബീച്ചില്‍; ഡോക്ടര്‍ പോക്സോ കേസില്‍ പോലീസ് ‘വലയിലായി’

Doctor Pocso Arrest കോഴിക്കോട്: പോക്സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഡോക്ടർ അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഡ‍ോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. സോഷ്യല്‍മീഡിയ വഴിയാണ് ഇയാൾ കുട്ടിയെ പരിചയപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഡോക്ടർ കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നതായി പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തുടർന്ന്, ബന്ധുക്കളുടെ പ്ലാന്‍ പ്രകാരം ഡോക്ടറോട് കോഴിക്കോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് ഡോക്ടര്‍ അലൻ കാറെടുത്ത് ബീച്ച് റോഡിലെത്തുകയും പിന്നാലെ കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടർ എത്തിയതിന് പിന്നാലെ കുട്ടിക്കൊപ്പം കാത്തുനിന്ന ബന്ധുക്കൾ ഇയാളെ തടഞ്ഞുവെക്കുകയും വെള്ളയിൽ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *