Posted By saritha Posted On

Etihad Flight: 271 യാത്രക്കാര്‍, ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ ടയറുകള്‍ പൊട്ടി; പിന്നാലെ…

Etihad Flight അബുദാബി: ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തിന്‍റെ ടയറുകള്‍ പൊട്ടി. മെല്‍ബണില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്‍റെ (ഇവൈ 461) യാണ് ടേക്ക്ഓഫിനിടെ ടയറുകള്‍ പൊട്ടിയത്. തുടര്‍ന്ന്, യാത്ര റദ്ദാക്കി. ആ സമയത്ത് വിമാനത്തില്‍ 271 യാത്രക്കാരാണ് ഉണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും രണ്ട് ടയറുകൾ പൊട്ടുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് തുടർയാത്രാ സൗകര്യം ഒരുക്കുമെന്നും അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *