Posted By saritha Posted On

യുഎഇ: നിക്ഷേപകനില്‍നിന്ന് പണം തട്ടിയെടുത്ത ബ്രോക്കര്‍ വെട്ടിലായി

ദുബായ്: നിക്ഷേപകനില്‍നിന്ന് പണം തട്ടിയെടുത്ത റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്ക് എട്ടിന്‍റെ പണി. പിഴയും തടവുശിക്ഷയ്ക്കും ശേഷം നാടുകടത്താനാണ് ദുബായ് കോടതി ബ്രോക്കര്‍ക്ക് ശിക്ഷ വിധിച്ചത്. 4,71,000 ദിര്‍ഹം പിഴയും ആറുമാസത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. തന്‍റെ ഉടമസ്ഥയിലുള്ള വിവിധ വസ്തുക്കളുടെ വാടകയിനത്തിൽനിന്ന് ബ്രോക്കർ പണം തട്ടിയെടുത്തെന്ന് കാണിച്ച് നിക്ഷേപകൻ നൽകിയ പരാതിയിലാണ് കോടതി വിധി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
നിക്ഷേപകൻ നൽകിയ പവർ ഓഫ് അറ്റോർണി ബ്രോക്കർ ദുരുപയോഗം ചെയ്തതായും കോടതി കണ്ടെത്തി. കഴിഞ്ഞവർഷങ്ങളിൽ വാടക നൽകാത്ത ഒട്ടേറെ വാടകക്കാരെ നിക്ഷേപകൻ ബന്ധപ്പെട്ടിരുന്നു. ഇതുവരെയുള്ള വാടകയെല്ലാം പണമായും ചെക്കായും ബ്രോക്കർക്ക് നൽകിയിട്ടുണ്ടെന്ന് വാടകക്കാർ പറഞ്ഞതോടെയാണ് ബ്രോക്കറുടെ ചതി മനസിലാക്കിയത്. പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് പ്രതി വ്യക്തിഗത ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *