Posted By saritha Posted On

Credit Card: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രത്യേക കാര്യം

Credit Card സാധാരണ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ വൈകി അടച്ചാല്‍ അധിക ഫീസും പലീശ എന്നിവ അഭിമുഖീകരിക്കാറുണ്ട്. എന്നാല്‍, ഇവ ഒഴിവാക്കാനായി എളുപ്പത്തിലുള്ള മാര്‍ഗമാണ് ഉപയോക്താക്കള്‍ക്ക് മറ്റൊരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമെന്നത്. ബാലന്‍സ് ട്രാന്‍സ്ഫര്‍ (ബാലന്‍സ് കൈമാറ്റം), യുപിഐ, ക്യാഷ് അഡ്വാന്‍സ് എന്നിവ വഴിയാണ് മറ്റൊരു കാര്‍ഡ് വഴി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കേണ്ടത്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന്‍റെ ബാക്കി തുക മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്ക് മാറ്റുന്നതാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍. ഇതിലൂടെ മറ്റൊരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെ‍ഡിറ്റ് കാര്‍ഡിലെ അധിക ബാലന്‍സ് ഒഴിവാക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ബില്‍ അടയ്ക്കുമ്പോള്‍ കുറഞ്ഞ പലിശ നിരക്കുള്ള ഒരു ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കേണ്ടത്. ഒരു കാർഡിൽനിന്ന് മറ്റൊന്നിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് ബാങ്കുകള്‍ ഫീസ് ഈടാക്കുമെന്നത് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതിനായി ഡിജിറ്റല്‍ വാലറ്റില്‍ പണം ചേര്‍ക്കണം. ബാങ്ക് വെബ്‌സൈറ്റിൽ കാർഡും മറ്റ് ആവശ്യമായ വിശദാംശങ്ങളും നൽകി ഓൺലൈനിൽ ഡിജിറ്റൽ വാലറ്റിലേക്ക് ക്രെഡിറ്റ് കാർഡ് എളുപ്പത്തിൽ ലിങ്ക് ചെയ്യാം. ഇതിനായി ബാങ്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അയക്കും. ക്രെഡിറ്റ് കാർഡ് നിങ്ങളുടെ ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്‌തു കഴിഞ്ഞാൽ, വാലറ്റിലേക്ക് പണം ചേർക്കാം. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ നടത്താൻ വാലറ്റുകള്‍ ഉപയോഗിക്കാം. ബിൽ പേയ്‌മെൻ്റുകൾ നടത്താൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം. ബാങ്ക് നിശ്ചയിച്ചിട്ടുള്ള ക്യാഷ് അഡ്വാൻസ് പരിധി എത്രയാണോ അതുവരെ ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിക്കുമ്പോള്‍ എടിഎം പിൻവലിക്കൽ ഫീസ് ഈടാക്കുമെന്ന കാര്യം ശ്രദ്ധിക്കേണ്ടാതണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *