Posted By saritha Posted On

Pathanamthitta Girl Rape: 13 വയസ് മുതല്‍ പീഡനം, അടുത്തദിവസം വിവാഹനിശ്ചയമുള്ള യുവാവും പ്രതി, പട്ടികയില്‍ ഓട്ടോ ഡ്രൈവര്‍ മുതല്‍ കച്ചവടക്കാരും…

Pathanamthitta Girl Rape പത്തനംതിട്ട: കേരളക്കരയൊന്നാകെ ഞെട്ടിയ പീഡനവാര്‍ത്തയില്‍ പ്രതികളുടെ പട്ടിക നീളുന്നു. പെണ്‍കുട്ടി 13 വയസ് മുതല്‍ പീഡനത്തിനിരയാക്കിയവരുടെ പട്ടികയില്‍ നാട്ടിലെ ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും, മത്സ്യക്കച്ചവടക്കാര്‍, പ്ലസ്ടു വിദ്യാര്‍ഥി, ആണ്‍സുഹൃത്ത്, അച്ഛന്‍റെ സുഹൃത്ത് ഉള്‍പ്പെടുന്നുണ്ട്. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട യുവാവും പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായിട്ടുണ്ട്. കേസില്‍ 62ഓളം പ്രതികളുണ്ട്. ഭൂരിഭാഗം പ്രതികളുടെയും പേരുകള്‍ പെണ്‍കുട്ടി തന്നെ എഴുതി നല്‍കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പെണ്‍കുട്ടിയുടെ മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഭൂരിഭാഗം പ്രതികളും പോലീസിന്‍റെ നിരീക്ഷണത്തിലായി കഴിഞ്ഞെന്നാണ് സൂചന. മൂന്ന് ഓട്ടോ തൊഴിലാളികള്‍, പ്ലസ്ടു വിദ്യാര്‍ഥി, മത്സ്യക്കച്ചവടക്കാരായ സഹോദരങ്ങള്‍, എന്നിവരാണ് അറസ്റ്റിലായത്. സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നഗ്നദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് നല്‍കുകയും തുടര്‍ന്ന് ആ ദൃശ്യങ്ങള്‍ കാണിച്ച് അവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പൊതുയിടങ്ങളില്‍വച്ചും കാറില്‍വച്ചും സ്കൂളില്‍വച്ചും കുട്ടിയെ പീഡിപ്പിച്ചു. പരിശീലനക്യാംപില്‍വെച്ചും പെണ്‍കുട്ടി പീഡനത്തിനരയായി. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത പെണ്‍കുട്ടി പിതാവിന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍നിന്ന് ഡയറിക്കുറിപ്പുകളില്‍ നിന്നാണ് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മൂന്ന് ദിവസത്തിനിടെ 20 പേരാണ് ഈ പീഡനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. രണ്ട് ദിവസത്തിനകം ബാക്കിയുള്ളവരും പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *