Posted By saritha Posted On

Smart Rental Index: ‘വാടകസൂചിക’; യുഎഇയിലെ ഈ എമിറേറ്റിലും വാടക നിരക്ക് ഇനി തലവേദനയാകില്ല

Smart Rental Index ഷാര്‍ജ: ദുബായ്ക്കും അബുദാബിയ്ക്കും പിന്നാലെ സ്മാര്‍ട്ട് വാടക സൂചിക ഏര്‍പ്പെടുത്താന്‍ ആലോചിച്ച് ഷാര്‍ജ. ഇതോടെ യുഎഇയില്‍ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാര്‍ജ. ഉയര്‍ന്ന കെട്ടിടവാടക വര്‍ധനവ് നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. ഓരോ പ്രദേശത്തിന്‍റെ പ്രധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും കണക്കാക്കി വാടകപരിധി നിശ്ചയിക്കും. ഇതോടെ ഉയര്‍ന്ന വാടക നിരക്കില്‍ നിന്ന് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു ആശ്വാസമാകും. മാത്രമല്ല, വാടകക്കാരും കെട്ടിട ഉടമകളുമായുള്ള തര്‍ക്കത്തിന് പരിഹാരമാകുകയും ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വാടക സൂചിക ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി എമിറേറ്റിലെ പഴയതും പുതിയതുമായ കെട്ടിടങ്ങള്‍ തരംതിരിക്കും. ജനങ്ങള്‍ക്ക് ഓരോ പ്രദേശത്തെയും വാടക നിരക്ക് കാണാനാകും. ഷാർജ റിയൽ എസ്റ്റേറ്റ് വകുപ്പുമായി സഹകരിച്ചാണ് വാടക സൂചിക പുറത്തിറക്കുകയെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പ് സമിതി ചെയർമാൻ സഈദ് ഗനീം അൽ സുവൈദി പറഞ്ഞു. ജനുവരി 22ന് ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന എക്സിബിഷനിൽ വാടക സൂചിക പുറത്തിറക്കിയേക്കും. അബുദാബിയിൽ 2024 ഓഗസ്റ്റിലും ദുബായിൽ ഈ മാസം ആദ്യവുമാണ് വാടക സൂചിക ആരംഭിച്ചത്. ദുബായിലെ അമിത വാടകയില്‍ പൊറുതിമുട്ടി ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലാണ് പലരും താമസിച്ചിരുന്നത്. ഇതോടൊപ്പം ഗതാഗതകുരുക്കും ടോള്‍ നിരക്കും വര്‍ധിച്ചതും താമസമാറ്റത്തിന് കാരണമായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *