Posted By saritha Posted On

Aluva Robbery: ഭർത്താവും മക്കളും മരിച്ചുപോകുമെന്ന് പറഞ്ഞ് വീട്ടമ്മയുമായി പരിചയത്തിലായി, ശേഷം സ്വർണവും പണവും അടിച്ചുമാറ്റി; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Aluva Robbery കൊച്ചി: ആലുവയിലെ വീട്ടില്‍ നടന്ന മോഷണം കവര്‍ച്ചാ നാടകമെന്ന് പോലീസ്. 40 പവന്‍ സ്വര്‍ണവും എട്ടര ലക്ഷം രൂപയുമാണ് കവര്‍ച്ച നടത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ദുര്‍മരണമുണ്ടാകുമെന്ന് വീട്ടമ്മയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത്. സംഭവത്തില്‍ കളമശ്ശേരി സ്വദേശിയായ അന്‍വര്‍ പോലീസ് പിടിയിലായി. ഇയാളാണ് സ്വര്‍ണവും പണവും മോഷ്ടിച്ചത്. ജനുവരി ആറിന് ആലുവ കാസിനോ തീയേറ്ററിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്‍റെ മുൻ വാതിൽ തകർത്തും മുറികൾ മുഴുവൻ അരിച്ചുപെറുക്കിയായിരുന്നു മോഷണം. പകൽ പതിനൊന്നുമണിയോടെ ഇബ്രാഹിമിന്‍റെ ഭാര്യ പുറത്തുപോയ സമയത്താണ് കവർച്ച നടന്നതെന്നാണ് പോലീസില്‍ നല്‍കിയ പരാതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ കവർച്ച നടന്നെന്ന് പറയപ്പെടുന്ന സമയത്ത് ആരും എത്തിയിരുന്നില്ലെന്ന് ഉറപ്പിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കളമശേരി സ്വദേശിയായ ഉസ്താദ് എന്ന് വിളിക്കുന്ന അൻവര്‍ ഇടയ്ക്കിടെ ഇവിടെ വന്നിരുന്നതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ നാടകം പുറത്തുവന്നത്. മന്ത്രവാദം എന്ന പേരില്‍ കവർച്ച നടന്ന വീട്ടിലെ വീട്ടമ്മയുമായി ഇയാൾ പരിചയപ്പെടുകയും വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് മനസിലാക്കുകയും ചെയ്തു. സ്വർണം വീട്ടിലിരിക്കുന്നത് ഭർത്താവിന്‍റെയും മക്കളുടെയും ജീവന് ഭീഷണിയാണെന്ന് ഇയാൾ വീട്ടമ്മയെ പറഞ്ഞ് വിശ്വസിച്ചു. രണ്ട് വർഷത്തിനുള്ളിൽ ആറ് തവണയായി മുഴുവൻ പണവും സ്വർണയും ഇയാൾ കൈക്കലാക്കി. വീട്ടമ്മ തന്നെയാണ് ഇതെടുത്തുകൊണ്ടുപോയി അൻവറിന് കൈമാറിയത്. പിന്നീട്, പണവും സ്വർണവും തീർന്നതോടെ ഭർത്താവിനോട് എന്ത് പറയുമെന്ന ചിന്തിക്കുമ്പോഴാണ് കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത്.‍ അന്‍വര്‍ പറഞ്ഞതനുസരിച്ച് വീടിന്‍റെ മുൻ വാതിൽ തകർക്കുകയും വീട്ടിലെ അലമാരകളും മുറികളും അലങ്കോലമാക്കിയിടുകയും ചെയ്തു. ഇതനുസരിച്ച് എല്ലാം വീട്ടമ്മ ചെയ്തു. കവർച്ച നടന്നതായി വരുത്തുകയായിരുന്നു ലക്ഷ്യം. നഷ്ടപ്പെട്ട സ്വർണത്തിൽ ഭൂരിഭാഗവും അൻവർ വിറ്റു. ഒന്നരലക്ഷം രൂപയും കുറച്ച് സ്വർണവും കണ്ടെത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *