
Baggage Allowance: ‘നേരത്തെ 20 കിലോ’; ബാഗേജ് അലവൻസ് വര്‍ധിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍
Baggage Allowance ദുബായ്: ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍. ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വര്‍ധിപ്പിച്ചത്. നേരത്തെ 20 കിലോ ആയിരുന്ന ബാഗേജാണ് 30 കിലോ ആയി വര്‍ധിപ്പിക്കുന്നത്. ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചതോടെ രണ്ട് ഭാഗമായി കൊണ്ടുപോകാവുന്നതാണ്. ജനുവരി 15 മുതല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ബാഗേജ് അലവന്‍സ് ലഭ്യമാകും. വിമാനക്കമ്പനികള്‍ ബാഗേജ് നയം കര്‍ശനമാക്കിയിരുന്നു. ഇന്ത്യയില്‍നിന്ന് തായ്ലാന്ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും നിലവിലെ പോലെ തന്നെ 20 കിലോ തന്നെയാകും സൗജന്യ ബാഗേജ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തായ്ലൻഡിൽനിന്ന് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് 30 കിലോ ബാഗേജ് അനുവദിക്കും. ഹാൻഡ് ബാഗേജ് പരിധി നിലവിലെ ഏഴ് കിലോ തന്നെയായിരിക്കും. ഗൾഫ് മേഖലയിൽ നേരത്തേ ബാഗേജ് 20 കിലോയും ഹാൻഡ് ബാഗേജ് ഏഴ് കിലോയും ആയിരുന്നെങ്കിലും അൽപം അധികമായാൽ വിട്ടുവീഴ്ച ചെയ്തിരുന്നു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മാർഗനിർദേശ പ്രകാരമാണ് ഈ മാസം മുതൽ വിമാനക്കമ്പനികൾ ബാഗേജ് നയം കർശനമാക്കിയത്. അതിനിടെയാണ് എയര്ർ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വർധിപ്പിച്ച പുതിയ വാർത്ത.
Comments (0)