Posted By saritha Posted On

Air Kerala: എയര്‍ കേരളയുടെ ആദ്യ വിമാനം പറന്നുയരാന്‍ കേരളത്തിലെ ഈ വിമാനത്താവളം റെഡി; ജൂണില്‍ ആദ്യ സര്‍വീസ്

Air Kerala നെടുമ്പാശേരി: എയര്‍ കേരളയുടെ ആദ്യ വിമാനസര്‍വീസ് പറന്നുയരുന്നത് കൊച്ചി വിമാനത്താവളത്തില്‍ നിന്ന്. ജൂണില്‍ ആദ്യ സര്‍വീസ് നടത്തും. എയര്‍ കേരളയുടെ ഹബ്ബായി കൊച്ചി വിമാനത്താവളത്തെ ചെയര്‍മാന്‍ അഫി അഹമദ് പ്രഖ്യാപിച്ചു. അള്‍ട്രാ ലോ കോസ്റ്റ് വിമാനസര്‍വീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയര്‍മാന്‍ പറഞ്ഞു. 76 സീറ്റുകളും ഇക്കണോമിക് ക്ലാസ് സീറ്റുകളായിരിക്കും. എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ആദ്യത്തേത് ഏപ്രിലിൽ കൊച്ചിയിലെത്തും. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ട്. വിമാനജീവനക്കാരിൽ പകുതിയും മലയാളികളായിരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 750 ജീവനക്കാർ ആദ്യഘട്ടത്തിലുണ്ടാകും. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. വിമാനം പ്രവർത്തനം തുടങ്ങി രണ്ട് വർ‌ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കാനും വിദേശസർവീസുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗൾഫ് മേഖലയിലേക്കായിരിക്കും ആദ്യ വിദേശ സർവീസ് നടത്തുക. എയര്‍ കേരളയുടെ പ്രഖ്യാപന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *