Posted By ashwathi Posted On

യുഎഇ: ഇനി കൊതുകിൻ്റെ കടി കൊള്ളാതെ ഉറങ്ങാം…

യുഎഇയിൽ കൊതുകിനെ ട്രാപ്പിലാക്കാൻ സ്മാർട് കെണിയുമായി അധികൃതർ. ഷാർജയിലെ 90 ഇടങ്ങളിലാണ് കൊതുകിനെ തുരത്താൻ
സ്മാർട്ട് കെണി സ്ഥാപിച്ചത്. രോഗം പരത്തുന്ന കൊതുകുകളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജനവാസ മേഖലകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഈ കെണികൾ സ്ഥാപിക്കുകയാണ്. സാറ്റലൈറ്റ് സംവിധാനവുമായി ബന്ധിപ്പിച്ച ഇവ നൽകുന്ന വിവരങ്ങളനുസരിച്ച് കൊതുക് വ്യാപന കേന്ദ്രങ്ങൾ കണ്ടെത്തിയ ശേഷമാണ് നശീകരണ പ്രക്രിയ നടത്തുന്നതെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി വകുപ്പ് ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കെണി 24 മണിക്കൂറും പ്രവർത്തിക്കും. കൊതുക് നശീകരണത്തിന് നൂതന സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *