
Sharon Raj Case: പട്ടാളക്കാരനുമായി വിവാഹനിശ്ചയം, ഷാരോണുമായി താലിക്കെട്ട്, ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധം; കഷായത്തില്‍ ചതിച്ച് ഗ്രീഷ്മ
Sharon Raj Case തിരുവനന്തപുരം: ജീവനും മരണത്തിനുമിടയില്‍ പതിനൊന്ന് ദിവസം തള്ളിനീക്കിയ ഷാരോൺ അവസാനദിവസമാണ് ഐസിയുവില്‍ വെച്ച് തന്‍റെ അച്ഛനോട് എല്ലാം തുറന്നുപറയുന്നത്. തന്‍റെ പ്രണയിനിയായ ഗ്രീഷ്മയെ കുറിച്ചാണ് ഷാരോണ്‍ പറഞ്ഞത്. ഇന്നലെയാണ് (ജനുവരി 17) ഷാരോണിന്‍റെ മരണത്തില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി അറിയിച്ചത്. ശനിയാഴ്ച (ഇന്ന്) ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയിൽ പൂർത്തിയായി. ശിക്ഷ ജനുവരി 20 ന് വിധിക്കും. അമ്മയ്ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അമ്മയെ കോടതി വെറുതെവിട്ടു. അമ്മാവനാണു തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 2022 മാര്‍ച്ച് 4 ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഇരുവരും പിണക്കത്തിലായി. എന്നാല്‍, 2022 മേയ് മുതല്‍ ഗ്രീഷ്മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്‍റെ വീട്ടില്‍വെച്ചും വെട്ടുകാട് പള്ളിയില്‍വെച്ചും താലികെട്ടി. ശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചിരുന്നു .അതിനായി 2022 ഓഗസ്റ്റ് 22ന് ഗൂഗിളില്‍ പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗ്രീഷ്മ സേര്‍ച് ചെയ്തു. ഇതിനിടെ ജ്യൂസ് ചലഞ്ചുകള്‍ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നത്. 14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ച് ഷാരോണ്‍ ചെന്നു. ഷാരോണിന് ഗ്രീഷ്മ കഷായം കൊടുത്തു. അതിനുശേഷം കയ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ വച്ച് ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. കഷായം കുടിച്ചതിനെ തുടര്‍ന്ന്, ഷാരോണിന്‍റെ കിഡ്‌നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്.
Comments (0)