
Norka Expats: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കാത്തിരിക്കുന്നത്… ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ച പദ്ധതികള്‍
Norka Expats തിരുവനന്തപുരം: നോര്‍ക്ക വകുപ്പിന്‍റെ അഭിമാനപദ്ധതികള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള പദ്ധതികളാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചത്. നോര്‍ക്ക ശുഭയാത്ര, നോര്‍ക്ക കെയര്‍ എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചത്. പ്രവാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സഹായകമാകുന്ന നൈപുണ്യ വികസന വായ്പകള്‍ അനുവദിക്കുന്നതാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോര്‍ക്ക അസിസ്റ്റന്‍റ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്‍റ് അഥവാ നെയിം പദ്ധതി നടപ്പാക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നൂറുദിന തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസി മലയാളികളെയും മടങ്ങിയെത്തിയവരെയും സഹായിക്കുന്നതിന് നോര്‍ക്ക ഡിപ്പാര്‍ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് സ്കീമിന് (എന്‍ഡിപിആര്‍ഇഎം) കീഴില്‍ റീ ഇന്‍റഗ്രേഷന്‍ അസിസ്റ്റന്‍റ്സും ദുരിതത്തിലായി തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള സാന്ത്വന പദ്ധതിയും നടപ്പാക്കിയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
Comments (0)