
Norka Projects Expats: പ്രവാസികള്‍ക്കായി നോര്‍ക്ക ശുഭയാത്രയും നോര്‍ക്ക കെയറും; മടങ്ങിയെത്തിയവർക്കായി നടപ്പാക്കിയത് ‘നെയിം’
Norka Projects Expats തിരുവനന്തപുരം: പ്രവാസികള്‍ക്കായി അഭിമാന പദ്ധതികള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. നോര്‍ക്ക കെയര്‍, നോര്‍ക്ക ശുഭയാത്ര എന്നീ പദ്ധതികളാണ് പ്രവാസികള്‍ക്കായി നടപ്പാക്കുക. ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് പദ്ധതികള്‍ ഇടംപിടിച്ചത്. പുതുതായി നടപ്പാക്കാനിരിക്കുന്ന നോര്‍ക്ക ശുഭയാത്ര പദ്ധതിയിലൂടെ പ്രവാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സഹായകമാകുന്ന നൈപുണ്യ വികസന വായ്പകള്‍ അനുവദിക്കും. മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്‍റ് (നെയിം) പദ്ധതി പുതുതായി നടപ്പാക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇതിലൂടെ പ്രവാസികള്‍ക്ക് നൂറുദിന തൊഴിലവസരം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം നോര്‍ക്ക വകുപ്പ് മുഖേന പ്രവാസി മലയാളികളെയും മടങ്ങിയെത്തിയവരെയും സഹായിക്കുന്നതിന് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് സ്‌കീമിനു (എന്‍ഡിപിആര്‍ഇഎം) കീഴില്‍ റീ ഇന്റഗ്രേഷന്‍ അസിസ്റ്റന്റ്‌സ നടപ്പാക്കി. ദുരിതത്തിലായി തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള സാന്ത്വന പദ്ധതിയും സുപ്രധാന സംരംഭങ്ങളും നടപ്പാക്കിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Comments (0)