
UAE New Visa: ഇതാ പുതിയ വിസയുമായി യുഎഇ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
UAE New Visa അബുദാബി: സുഹൃത്തുക്കളെയോ ബന്ധുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പുതിയ വിസ സംവിധാനം. ‘ഫ്രണ്ട്‌സ് ആന്‍റ് റിലേറ്റീവ്‌സ് വിസ’ സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ പുതിയ വിസയിലൂടെ യുഎഇ പൗരന്മാര്‍ക്കും വിദേശതാമസക്കാര്‍ക്കും യുഎഇക്ക് പുറത്തുള്ള സുഹൃത്തിനെയോ ബന്ധുക്കളെയോ കൊണ്ടുവരാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ക്ക് അപേക്ഷിക്കാം. ബന്ധുക്കളുടെ കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കാനും യുഎഇ സന്ദര്‍ശിക്കുന്നതിനും നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയുന്നതിനുമാണ് പുതിയ വിസ സംവിധാനമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 30 മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള വിസയാണ് ഫ്രണ്ട്സ് ആന്‍റ് റിലേറ്റീവ് വിസ. ആദ്യഘട്ടത്തില്‍ 60 ദിവസം വരെ നല്‍കും. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി നീട്ടാനാകും. ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, വിമാനടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ രേഖകള്‍ അപേക്ഷകര്‍ സമര്‍പ്പിക്കണം. അപേക്ഷിക്കുന്നയാള്‍ യുഎഇയില്‍ താമസിക്കുന്നവരുടെ സുഹൃത്തോ ബന്ധുവോ ആണെന്നതിന് നിശ്ചിത രേഖ നല്‍കണം. വിസ കാലാവധി അവസാനിച്ചാല്‍ ഉടന്‍തന്നെ രാജ്യത്തുനിന്ന് മടങ്ങണം. അല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
Comments (0)