
UAE Lottery: അന്ധരായ സഹോദരങ്ങളെ സഹായിക്കണം, പുതിയ വീട്; യുഎഇ ലോട്ടറി വിജയികളുടെ ഭാവി പദ്ധതികള്‍ ഇങ്ങനെയാണ്…
UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ വിജയികള്‍ അഞ്ച് പേരാണ്. ജര്‍മന്‍ വനിതയും പാകിസ്ഥാനി പൗരനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് 100,000 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. എന്നാല്‍, ഇവര്‍ക്ക് ഒത്തിരി സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. അന്ധരായ സഹോദരങ്ങളെ സഹായിക്കണം, പുതിയ വീട് വെയ്ക്കണം, വിദ്യാഭ്യാസം എന്നു തുടങ്ങി നിരവധി ആഗ്രഹങ്ങള്‍ അവര്‍ക്കുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ യുഎഇയിലെത്തിയ ബിൽജാന വോലർട്ട് തൻ്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. ആ പരീക്ഷണത്തില്‍ വോലര്‍ട്ട് വിജയിക്കുകയും ചെയ്തു. ഈ വിജയം വോലര്ട്ടിന്റെ ജീവിതത്തിൽ ആവേശകരമായ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz “സമ്മാനത്തുക മുഴുവനും മകൻ്റെ വിദ്യാഭ്യാസത്തിനായി ചെലവാക്കുമെന്ന്” വോലര്‍ട്ട് പറഞ്ഞു. യുഎഇയിലെ തൻ്റെ യാത്രയുടെ മികച്ച തുടക്കമായി അവർ ഈ വിജയത്തെ കണക്കാക്കുന്നു. ഫിലിപ്പിനോ ഷെഫ് ആയ ഡാനിയൽ ഹെർമനോസ് യുഎഇ ലോട്ടറിയിൽ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആദ്യം മടിച്ചെങ്കിലും സുഹൃത്തുക്കൾ പറഞ്ഞാണ് ഡാനിയല്‍ വീണ്ടും പങ്കെടുക്കുന്നത്. നാലുവര്‍ഷം മുന്‍പാണ് നേപ്പാളി സ്വദേശിയായ ദിൽ ബധൗർ യുഎഇയിൽ എത്തിയത്. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കെയാണ് ഇദ്ദേഹത്തിന് യുഎഇ ലോട്ടറി അടിച്ചത്. നേപ്പാളില്‍ സ്വന്തമായൊരു വീട് ദില്‍ ബൗധര് സ്വപ്നം കാണുന്നു. “ഇതുവരെ സ്വന്തമായി ഒരു വീടില്ല, ഒടുവിൽ വീട്ടിലേക്ക് ഒരു വീട് നിർമിക്കാൻ കഴിഞ്ഞതിൽ ആവേശഭരിതനാണെന്ന്” അദ്ദേഹം അഭിപ്രായപ്പെട്ടു. 2007 മുതൽ യുഎഇയില്‍ താമസിക്കുന്ന അസർബൈജാൻ സ്വദേശിയായ ട്യൂറൽ അബ്ബാസോവിനെ തേടിയും യുഎഇ ലോട്ടറിയുടെ ഭാഗ്യമെത്തി. “പുതുവർഷത്തിന് രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയതെന്ന്”, അബ്ബാസോവ് പറഞ്ഞു. പാകിസ്ഥാനി പ്രവാസിയായ മുഹമ്മദ് അദ്നാൻ തന്റെ അന്ധരായ സഹോദരന്മാര്ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും സമ്മാനത്തുക മാറ്റിവെയ്ക്കാന്‍ ഉദ്ധേശിക്കുന്നു.
Comments (0)