
ചതിച്ചാശേനെ.. പ്രമുഖ എയര്‍ലൈനില്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ലഗേജ് കാണാനില്ല, പകരം എത്തിച്ചത്…
Indigo Airlines ഹൈദരാബാദ്: വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ യാത്രക്കാര്‍ ഒന്നു ഞെട്ടി. മറ്റൊന്നുമല്ല, പലരുടെയും ലഗേജുകള്‍ എത്തിയിട്ടില്ല. വിമാനത്തില്‍ മതിയായ സ്ഥലമില്ലെന്ന പേരില്‍ എയര്‍ലൈന്‍ യാത്രക്കാരുടെ ലഗേജുകള്‍ പുറപ്പെട്ട സ്ഥലത്തുതന്ന വെച്ചെന്നാണ് മറുപടി നല്‍കിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇത്തരത്തിലൊരു പ്രവൃത്തി കാണിച്ചത്. ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലെത്തിയ മിക്ക യാത്രക്കാരും ഈ ദുരവസ്ഥ നേരിട്ടു. ലഗേജുകള്‍ ദോഹയില്‍ തന്നെ വെയ്ക്കുകയായിരുന്നു. ഇന്‍ഡിഗോയില്‍ നിന്ന് നേരിട്ട ദുരനുഭവം ഒരു യാത്രക്കാരന്‍ വിവരിച്ച് ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ ജനുവരി 11ന് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ച മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന യാത്രക്കാരനാണ് കുറിപ്പ് പങ്കുവെച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz യാത്രക്കാരുടെ ലഗേജുകള്‍ എയര്‍ലൈന്‍ ദോഹയില്‍ ഉപേക്ഷിച്ച് പറന്നതായും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. യാത്രക്കാര്‍ ചോദിച്ചപ്പോള്‍ എയര്‍ലൈന്‍ നല്‍കിയ മറുപടി അവിശ്വനീയമാണെന്ന് മദന്‍ കുമാര്‍ പറഞ്ഞു. പല യാത്രക്കാരുടെയും ലഗേജുകള്‍ കാണാതായതോടെ ഇന്‍ഡിഗോ സ്റ്റാഫിനോട് ചോദിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ലഗേജുകള്‍ എത്തുമെന്നും ഇതിനായി യാത്രക്കാര്‍ 14-ാം നമ്പര്‍ ബെല്‍റ്റില്‍ എത്തി ബാഗേജ് വിവരങ്ങള്‍ നല്‍കണമെന്നും അറിയിച്ചു. ഇതനുസരിച്ച് യാത്രക്കാര്‍ വിവരങ്ങള്‍ നല്‍കി. എന്നാല്‍, ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമല്ലായിരുന്നെന്നും 20ലേറെ യാത്രക്കാരുടെ വിലാസവും മറ്റ് വിവരങ്ങളും ശേഖരിക്കാന്‍ കാലതാമസമുണ്ടായെന്നും മദന്‍ കുമാര്‍ ആരോപിച്ചു. വിവരങ്ങള്‍ ശേഖരിക്കാന്‍ ഓരോ യാത്രക്കാര്‍ക്കും 20 മിനിറ്റ് സമയമെടുത്തെന്നും ഇദ്ദേഹം കുറിപ്പില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ ബാഗേജുകള്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും തനിക്ക് ബാഗേജ് ലഭിച്ചത് മൂന്ന് ദിവസം കഴിഞ്ഞാണെന്നും മദന്‍ കുമാര്‍ പറയുന്നു. 14-ാം തീയതിയാണ് തനിക്ക് ലഗേജ് ലഭിച്ചത്. പറഞ്ഞാല്‍ വിശ്വസിക്കാത്ത രീതിയില്‍ അശ്രദ്ധമായാണ് ബാഗേജ് വീട്ടിലെത്തിച്ചത്. ലഗേജ് എത്തിയത് ഓട്ടോയിലാണ്. വാച്ച് ഉൾപ്പെടെ പല സാധനങ്ങളും ബാഗേജില്‍ നിന്ന് കാണാതായി, മദന്‍ കുമാര്‍ കുറിപ്പില്‍ പറയുന്നു. ഇതിന്‍റെ ഫോട്ടോകള്‍ സഹിതമാണ് കുറിപ്പ് പങ്കുവെച്ചത്.
Comments (0)