
Airline Free Baggage Limit: യുഎഇയിലേക്കുള്ള പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി വിമാനക്കമ്പനികള്‍
Airline Free Baggage Limit ദുബായ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്. എക്സ്പ്രസാണ് ബാഗേജ് പരിധി ഉയര്‍ത്തിയത്. യാത്രക്കാർക്ക് ഇനി മുതൽ 30 കിലോ ചെക്ക് – ഇൻ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവിൽ ബാഗേജ് കൊണ്ടുപോകാമെന്നും എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി കുറഞ്ഞ നിരക്കില്‍ പുതിയ ടിക്കറ്റും അവതരിപ്പിച്ചു. എക്സ്പ്രസ് ലൈറ്റ് എന്ന പേരിലാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി മൂന്ന് കിലോ സൗജന്യ ഹാന്‍ഡ് ബാഗേജ് കയ്യില്‍ കരുതാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz എക്സ്പ്രസ് ലൈറ്റ് എടുത്തശേഷം ബാഗേജ് കൂട്ടുകയും ചെയ്യാം. രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ പണം നൽകി 20 കിലോ വരെ അധിക ചെക്ക് – ഇൻ ബാഗേജും എടുക്കാം. സൗജന്യ ചെക്ക് – ഇൻ ബാഗേജ് അലവൻസിന് പുറമേ, എയർലൈൻ ഏഴ് കിലോഗ്രാമിൽ കൂടാത്ത ഭാരമുള്ള രണ്ട് ബാഗേജുകൾ വരെ സൗജന്യ ക്യാബിൻ ബാഗേജ് അലവൻസ് വാഗ്ദാനം ചെയ്യുന്നു. അതിഥികൾക്ക് ഒരു ലാപ്‌ടോപ് ബാഗ്, ഹാൻഡ്‌ബാഗ്, ബാക്ക്‌പാക്ക് അല്ലെങ്കിൽ മുൻവശത്തെ സീറ്റിനടിയിൽ ഇണങ്ങുന്ന മറ്റേതെങ്കിലും ചെറിയ ബാഗ് എന്നിവയും കൊണ്ടുപോകാം. പ്രധാനമായും, ശിശുക്കളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് അധിക കോംപ്ലിമെൻ്ററി 10 കിലോ ചെക്ക് – ഇൻ ബാഗേജ് അലവൻസ് വാഗ്ദാനം ചെയ്യുന്നു. ഇത് ഏഴ് കിലോ ക്യാബിൻ ബാഗേജ് അലവൻസ് ഉൾപ്പെടെ മൊത്തം അലവൻസ് 47 കിലോ കൊണ്ടുപോകാം.
Comments (0)