Posted By saritha Posted On

Best Days Time Book Flight Ticket: ഈ ദിവസങ്ങള്‍ ഓര്‍ത്ത് വെച്ചോ, വിമാനടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കില്‍; ബുക്ക് ചെയ്തോ…

Best Days Time Book Flight Ticket അബുദാബി: വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എല്ലാവരുടെയും മനസില്‍ നിരക്ക് കൂടല്ലേ എന്നായിരിക്കും. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുമുണ്ട്. ഓഫ് സീസൺ സമയങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും എയര്‍ലൈനുകള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരുമുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നല്ല ദിവസമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ദിവസം ടിക്കറ്റ് ബുക്ക് ചെയ്താൽ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകും. വെള്ളിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ച വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ശരാശരി 16 ശതമാനം വരെ ലാഭിക്കാമെന്ന് ട്രാവൽ ബ്രാന്‍ഡായ ‘എക്സ്പെഡിയ’ പ്രസിദ്ധീകരിച്ച 2025ലെ എയര്‍ ഹാക്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞായറാഴ്ച വിമാനയാത്ര ചെയ്യുന്നവര്‍ക്ക് 16 ശതമാനം നഷ്ടം വരാനും സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ പ്രീമിയം ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വ്യാഴാഴ്ചയെ അപേക്ഷിച്ച് ശരാശരി 22 ശതമാനം വരെ ലാഭിക്കാനാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ടിക്കറ്റ് ബുക്ക് ചെയ്ത് കീശ കാലിയാകാതിരിക്കാനായി യാത്ര പുറപ്പെടുന്നതിന് 6 മുതല്‍ 12 ദിവസം മുമ്പെങ്കിലും അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്യണം. 128 മുതല്‍ 138 ദിവസം വരെ മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരേക്കാള്‍ ശരാശരി 21 ശതമാനം ലാഭം കിട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയ്ക്കായി വ്യാഴാഴ്ച തെരഞ്ഞെടുക്കുന്നവര്‍ക്ക് ശരാശരി 9 ശതമാനം ലാഭിക്കാനാകും. തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര യാത്ര നടത്താൻ ഏറ്റവും ചെലവേറിയ ദിവസവമായി കണക്കാക്കുന്നത്. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യേണ്ട സമയം നോക്കുകയാണെങ്കില്‍,- രാത്രി ഒന്‍പത് മണിക്കും വെളുപ്പിന് മൂന്ന് മണിക്കുമിടയില്‍ പുറപ്പെടൽ സമയം ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യത മറ്റ് സമയങ്ങളേക്കാള്‍ എട്ട് ശതമാനം കുറവാണ്. അതുപോലെ ഉച്ചയ്ക്ക് മൂന്ന് മണിക്കും രാത്രി ഒന്‍പത് മണിക്കും ഇടയില്‍ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യത മറ്റ് സമയങ്ങളേക്കാള്‍ 20 ശതമാനം കൂടുതലാണ്. രാത്രികാലങ്ങളില്‍ പുറപ്പെടുന്ന വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *