
Salk Toll Rates: യുഎഇയിലെ ടോള്‍ നിരക്ക് മാറ്റം 31 മുതല്‍; തിരക്കേറിയതും അല്ലാത്തതുമായ സമയങ്ങളില്‍ ഈടാക്കുന്നത്…
Salk Toll Rates ദുബായ്: യുഎഇയിലെ ടോള്‍ നിരക്ക് മാറാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. സാലിക് ടോള്‍ നിരക്ക് മാറ്റം വെള്ളിയാഴ്ച (ജനുവരി 31) നിലവില്‍ വരും. തിരക്കേറിയ സമയങ്ങളിലും തിരക്കില്ലാത്ത സമയങ്ങളിലും ടോ്ള് നിരക്കില്‍ മാറ്റം ഉണ്ടാകും. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരും. എല്ലാ ദിവസവും അർധരാത്രിക്കുശേഷം, രാത്രി ഒരുമണി മുതൽ രാവിലെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും. പ്രവൃത്തിദിനങ്ങളിൽ തിരക്ക് കൂടുന്ന സമയങ്ങളായ രാവിലെ ആറുമുതൽ 10 വരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയുമാണ് ടോൾ ഗേറ്റ് കടന്നുപോകുന്നതിന് ആറ് ദിർഹം നൽകേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റു പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് തീരുമാനം. എന്നാല്‍, റമദാന് മാസം ഈ നിരക്കില്‍ മാറ്റമുണ്ടാകും. റമദാൻ ഒഴികെയുള്ള മാസങ്ങളിലെല്ലാം ഈ സമയക്രമത്തിന് അനുസരിച്ചാണ് നിരക്ക് ഈടാക്കുക. റമദാനിൽ പ്രത്യേകമായ സമയക്രമമാണുണ്ടാവുക. റമദാനിൽ പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ ആറ് ദിർഹം ഈടാക്കും.പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകീട്ട് അഞ്ചു മുതൽ അടുത്ത ദിവസം പുലർച്ച രണ്ടു വരെയും നാല് ദിർഹമായിരിക്കും. റമദാനിൽ പുലർച്ച രണ്ടു മുതൽ ഏഴാണ് സൗജന്യം. റമദാനിലെ ഞായറാഴ്ചകളിൽ രാവിലെ ഏഴു മുതൽ പുലർച്ച രണ്ടുവരെ നാല് ദിർഹമായിരിക്കും. അൽ സഫയിലെയും അൽ മംസാറിലെയും നോർത്ത്, സൗത്ത് ടോൾ ഗേറ്റുകൾ വഴി ഒരു മണിക്കൂറിനിടയിൽ കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂ എന്ന പതിവിന് മാറ്റമുണ്ടാകില്ല.
Comments (0)