Gold Price in Dubai ദുബായ്: സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ന് വെള്ളിയാഴ്ച (ജനുവരി 31) വിപണി തുറന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് 313 ദിര്‍ഹം കൂടിയതോടെ വെള്ളിയാഴ്ച ദുബായിൽ സ്വർണ വില സർവകാല റെക്കോര്‍ഡിലെത്തി. താരിഫുകളെക്കുറിച്ചുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും യുഎസും ചൈനീസ് കമ്പനികളും തമ്മിലുള്ള AI യുദ്ധവും കാരണം ആഗോള സാമ്പത്തിക വിപണിയിൽ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരുമെന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ അനുസരിച്ച്, 24 കാരറ്റ് വേരിയന്‍റിന് 338.5 ദിര്‍ഹം, 22 കാരറ്റിന് 313.5 ദിര്‍ഹം, 21 കാരറ്റിന് 303.5 ദിര്‍ഹം, 18 കാരറ്റിന് 260.0 ദിര്‍ഹം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ, വെള്ളിയാഴ്ച രാവിലെ 2,799.71 ഡോളറിലെ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ സ്വർണം ഔൺസിന് 2,794.21 ഡോളറായിരുന്നു.
Home
dubai
Gold Price in Dubai: എന്‍റെ പൊന്നേ, എന്ത് പോക്കാണിത് ! യുഎഇയില്‍ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ