
Indian Sentenced Jail: മദ്യലഹരിയില്‍ അസഭ്യം, കത്തികുത്ത്; യുഎഇ ലേബർ കാംപിലെ കൊലപാതകശ്രമത്തിന് ഇന്ത്യക്കാരന് കടുത്തശിക്ഷ
Indian Sentenced Jail ദുബായ്: തർക്കത്തിനിടെ കുത്തേറ്റ സംഭവത്തില്‍ കൊലപാതകശ്രമത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യക്കാരന് ദുബായ് ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 50,000 ദിർഹം പിഴയും വിധിച്ചു. ദുബായിലെ ലേബര്‍ കാംപിലാണ് കൊലപാതകശ്രമം ഉണ്ടായത്. 2023 ഡിസംബർ 30 ന് ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. വാക്ക് തർക്കം ശാരീരിക അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിയും ഇരയും മദ്യലഹരിയിലായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പ്രതി കത്തികൊണ്ട് ഇരയുടെ നെഞ്ചിലും മുഖത്തും വയറിലും കുത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരയ്ക്ക് ആഴത്തിലുള്ള കുത്തേറ്റതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് നയിച്ചു. കുത്തേറ്റതിന് ശേഷം 23 കാരനായ പ്രതി ലേബർ ഹോമിലേക്ക് ഓടിക്കയറി ബഹളമുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. തറയിൽ രക്തം വാർന്ന് കിടന്നനിലയിൽ കണ്ടെത്തിയ കുട്ടിയെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. നിയമപാലകർ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. വിചാരണവേളയിൽ, മദ്യലഹരിയിലായിരുന്നതെന്നും ആക്രമണത്തിൻ്റെ മുഴുവൻ കാര്യങ്ങളും ഓര്‍മയിലില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. മദ്യം കഴിച്ചതിനും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും പ്രത്യേക കുറ്റം ചുമത്തിയാണ് ജഡ്ജിമാർ പ്രതികൾക്കെതിരെ ശിക്ഷ വിധിച്ചത്. ആറ് മാസം അധിക തടവും 100,000 ദിർഹം പിഴയും പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാകുന്ന മുറയ്ക്ക് നാടുകടത്താൻ കോടതി ഉത്തരവിട്ടു.
Comments (0)