
Restaurants Closed in UAE: ഭക്ഷണം സൂക്ഷിക്കുന്ന ഫ്രിഡ്ജ് വൈദ്യുതി ലാഭിക്കാന്‍ ഓഫ് ചെയ്തു; യുഎഇയിലെ ഈ എമിറേറ്റില്‍ അടപ്പിച്ചത് 29 റസ്റ്റോറന്‍റുകൾ
Restaurants Closed in UAE ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ 29 റസ്റ്റോറന്‍റുകള്‍ അടച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ഗുരുതരനിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം റസ്റ്റോറന്‍റുകള്‍ നഗരസഭ അടപ്പിച്ചത്. ഭക്ഷണം സൂക്ഷിക്കുന്ന ഫ്രിഡ്ജ് വൈദ്യുതി ലാഭിക്കുന്നതിന് ഓഫ് ചെയ്തതടക്കമുള്ള ഗുരുതരകുറ്റങ്ങളാണ് റസ്റ്റോറന്‍റുകള്‍ക്കെതിരെ കണ്ടെത്തിയത്. സ്ഥാപനങ്ങളുടെ ലൈസൻസ് വ്യക്തമായി കാണുന്നവിധം പ്രദർശിപ്പിക്കാത്തതിൽ വീഴ്ച വരുത്തിയവർക്കെതിരെയും നഗരസഭ നടപടിയെടുത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സ്ഥാപനത്തിന്‍റെ ബോർഡുകൾ തിരിച്ചറിയാൻ കഴിയാത്തവിധം കാലപ്പഴക്കം വന്നവർക്ക് പുതിയത് സ്ഥാപിക്കാൻ നിർദേശം നൽകി. സുരക്ഷ, വൃത്തി മാനദണ്ഡങ്ങൾ പാലിക്കാത്ത 1,525 സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്തു. കീടനാശിനി ഉപയോഗിക്കുന്നതിന് നഗരസഭയുടെ അനുമതി ആവശ്യമായതിനാല്‍ വ്യക്തികളും സ്ഥാപനങ്ങളും മുനിസിപ്പാലിറ്റിയിൽനിന്ന് പെർമിറ്റ് വാങ്ങിയശേഷം മാത്രമേ കീടനാശിനി ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കീടപ്രതിരോധത്തിന് മാരകമരുന്നുകൾ ഉപയോഗിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നിയമം കർശനമായി നടപ്പാക്കുന്നത്.
Comments (0)