Posted By saritha Posted On

Coca Cola in UAE: കൊക്ക കോള യുഎഇയില്‍ ഉപയോഗിക്കാമോ? അധികൃതര്‍ പറയുന്നത്…

Coca Cola in UAE അബുദാബി: യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയർന്ന അളവിൽ ക്ലോറേറ്റ് ഇല്ലാത്തതുമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCaE) സ്ഥിരീകരിച്ചു. പ്രാദേശിക വിപണികളിലെ കൊക്കകോള ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമാണെന്നും മന്ത്രാലയവും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും പറഞ്ഞു. യുഎഇ വിപണിയിൽ ലഭ്യമായ ഉത്പന്നങ്ങൾ അബുദാബിയിലെ കൊക്കകോള ബോട്ടിലിങ് പ്ലാൻ്റുകളിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതിനാൽ കൊക്ക കോള യൂറോപ്യൻ രാജ്യങ്ങളില്‍ തിരിച്ചുവിളിക്കലിന് വിധേയമല്ലെന്ന് മന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഉയർന്ന അളവിലുള്ള ക്ലോറേറ്റ് പരിശോധനയിൽ കോക്ക്, സ്പ്രൈറ്റ്, ഫാൻ്റ, മറ്റ് പാനീയങ്ങൾ എന്നിവ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി സോഡ നിർമ്മാതാക്കളായ കൊക്ക കോളയുടെ യൂറോപ്യൻ ബോട്ടിലിങ് യൂണിറ്റ് തിങ്കളാഴ്ച അറിയിച്ചതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. നവംബർ മുതൽ ബെൽജിയം, നെതർലൻഡ്‌സ്, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ലക്‌സംബർഗ് എന്നിവിടങ്ങളിൽ വിതരണം ചെയ്ത ക്യാനുകളും ഗ്ലാസ് ബോട്ടിലുകളും തിരിച്ചുവിളിക്കുന്നതാണ്. ജലശുദ്ധീകരണത്തിലും ഭക്ഷ്യ സംസ്കരണത്തിലും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറിൻ അണുനാശിനികളിൽനിന്ന് ഉരുത്തിരിഞ്ഞതിനാൽ ഭക്ഷണങ്ങളിൽ ക്ലോറേറ്റ് കാണാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *