
Gold Rate Today: സ്വര്‍ണത്തിന് ‘തീ’ വില; യുഎഇയില്‍ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്
Gold Rate Today: ദുബായ്: യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഫെബ്രുവരി ഒന്നിന് വിപണി തുറക്കുമ്പോള്‍ ഗ്രാമിന് 313.25 ദിര്‍ഹത്തിലെത്തി. ഇന്നലെ (ജനുവരി 31) 22 കാരറ്റ് സ്വര്‍ണത്തിന് 313.50 ദിര്‍ഹം രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 313.25 ദിർഹത്തിനാണ് വിപണി അവസാനിച്ചത്. 24 കാരറ്റ് സ്വർണത്തിന് 338.5 ദിർഹവും 21 കാരറ്റിന് 303.5 ദിർഹവും 18 കാരറ്റിന് 260 ദിർഹവുമാണ് ഇന്നലത്തെ വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പലിശ നിരക്ക് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു നിലപാടാകും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പവും നിർമിത ബുദ്ധിയിൽ അമേരിക്കൻ – ചൈനീസ് കമ്പനികൾ നടത്തുന്ന ശീതയുദ്ധവുമാണ് സ്വർണത്തിന് വില വർധിപ്പിക്കാന്‍ കാരണമായത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 10,275.30 ആണ് രേഖപ്പെടുത്തിയത്.
Comments (0)