
UAE Amnesty Arrest: പൊതുമാപ്പ് അവസാനിച്ചത് ഡിസംബര്‍ 31 ന്; യുഎഇയില്‍ അറസ്റ്റിലായത്…
UAE Amnesty Arrest അബുദാബി: പൊതുമാപ്പ് സ്കീം അവസാനിച്ചതിന് ശേഷം യുഎഇയില്‍ അറസ്റ്റ് ചെയ്തത് 6,000 വിസ നിയമലംഘകരെ. യുഎഇയിലെ അധികൃതർ 270ലധികം പരിശോധനാ കാംപെയ്‌നുകൾ നടത്തിയതായി ഒരു ഉന്നതഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന തലക്കെട്ടിൽ ജനുവരിയിലുടനീളം നടന്ന പരിശോധനാ കാംപെയ്നിനിടെ പിടിക്കപ്പെട്ട 93 ശതമാനം നിയമലംഘകരുടെയും നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. പരിശോധനാ കാംപെയ്‌നുകൾ തുടരും, അതിനാൽ ഇത്തരം ലംഘനങ്ങളെയോ നിയമലംഘനങ്ങളെയോ നിസാരമായി കാണരുതെന്ന് പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു,” ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നിയമലംഘകരെ പിടികൂടുന്നതിനോ വിസ പുതുക്കൽ കൂടുതൽ തടസരഹിതമാക്കുന്നതിനോ പുതിയ നടപടികൾ ആരംഭിക്കുമോമെന്ന് ചോദിച്ചപ്പോൾ, നടപടിക്രമങ്ങൾ ഇതിനകം തന്നെ മതിയാകുന്നതിനാലും പുതുക്കൽ നടപടിക്രമങ്ങൾ എളുപ്പവും പ്രായോഗികവുമായതിനാലും അതിൻ്റെ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള നാല് മാസത്തെ ഗ്രേസ് പിരീഡിൽ നിയമലംഘകർക്ക് റീ എൻട്രി വിലക്ക് ലഭിക്കാതെ രാജ്യം വിടാനോ പുതിയ തൊഴിൽ കരാർ ഉറപ്പിച്ച് നിയമപരമായി യുഎഇയിൽ തുടരാനോ അവസരം നൽകിയിരുന്നു. ഗ്രേസ് പിരീയഡ് അവസാനിച്ചതിന് ശേഷം ഗണ്യമായ എണ്ണം വ്യക്തികളെ അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ഈ സംരംഭം സഹായിച്ചതായി” അദ്ദേഹം കൂട്ടിച്ചേർത്തു. “ബാക്കിയുള്ള നിയമലംഘകരെ കണ്ടെത്തുന്നതിനും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ നടപ്പിലാക്കുന്നതിനും അതോറിറ്റി രാജ്യവ്യാപകമായി അതിൻ്റെ പരിശോധന കാംപെയ്‌നുകൾ ശക്തമാക്കി.”, അദ്ദേഹം വ്യക്തമാക്കി.
Comments (0)