Posted By saritha Posted On

UAE Farms: മരുഭൂമിയിലെ പച്ചപ്പ്: കൊക്കോ, സ്ട്രോബെറി, ഗോതമ്പ് എന്നിവ വിളയുന്നു യുഎഇയില്‍…

UAE Farms അബുദാബി: മരുഭൂമിയിലും പൊന്ന് വിളയിച്ച് യുഎഇ. അഗ്രോടൂറിസം കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാൽ രാജ്യത്തെ ഫാമുകളിൽ പലതും പൊതുജനങ്ങൾക്കായി തുറന്നിരിക്കുകയാണ്. “യുഎഇയിലുടനീളമുള്ള നിരവധി ഫാമുകൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു,” സാമ്പത്തിക മന്ത്രാലയത്തിലെ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാത്തിമ അബ്ദുൾറഹ്മാൻ പറഞ്ഞു. “ഈ ഫാമുകളില്‍ സ്ട്രോബെറി, ബ്ലൂബെറി, തേൻ, പൂക്കൾ, മത്സ്യം, ഗോതമ്പ്, കൊക്കോ, കൂൺ എന്നിവയുൾപ്പെടെ പലതരം ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഈ ഫാമുകളിൽ ചിലത് സൗജന്യപ്രവേശനം വാഗ്ദാനം ചെയ്യുന്നു. മറ്റുള്ള ഫാമുകളില്‍ നാമമാത്രമായ ഫീസാണ് ഈടാക്കുക. സ്വിങ് ഫിഷ് ഫാം- അല്‍ ഐയ്ന്‍, കൊക്ക ഫാം- ഫുജൈറ, സ്ട്രോബെറി ഫാം- ഹത്ത, ബ്ലൂബെറി ഫാം- അല്‍ ഐയന്‍, ഹത്ത ഹണി ബീ ഗാര്‍ഡന്‍- യുഎഇ ഫ്ലവര്‍ ഫാം- ഫുജൈറ, വീറ്റ് ഫാം- മ്ലെയ്ഹ എന്നിവയാണ് രാജ്യത്തെ ജനപ്രിയ ഫാമുകളില്‍ ചിലത്. ഫാത്തിമയുടെ അഭിപ്രായത്തിൽ, യുഎഇയില്‍ ഒന്നിലധികം ഹരിതടൂറിസം അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. “മരുപ്പച്ചകൾ, പൊതുപാർക്കുകൾ, പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നത് മുതൽ പർവതങ്ങളിലും കണ്ടൽക്കാടുകളിലും സാഹസിക വിനോദസഞ്ചാരത്തിൽ ഏർപ്പെടുന്നതുവരെ” ഉണ്ട്. യുഎഇയിലെ കർഷകർ രാജ്യത്തിൻ്റെ കഠിനമായ പ്രകൃതി സാഹചര്യങ്ങളെ വെല്ലുവിളിച്ച് പഴങ്ങളും പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്നുണ്ട്. വേൾഡ്സ് കൂളസ്റ്റ് വിൻ്റർ എന്ന വാർഷിക ടൂറിസം കാംപെയ്‌നിൻ്റെ ഭാഗമായി യുഎഇ ഇപ്പോൾ ഹരിത ടൂറിസം അനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും സംരക്ഷിത പ്രദേശങ്ങളും പര്യവേക്ഷണം ചെയ്യുന്നത് ഉൾപ്പെടെ, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന മലകയറ്റങ്ങളും മരുഭൂമിയിലെ സാഹസങ്ങളും ദ്വീപ് വിനോദയാത്രകളും ഉള്‍പ്പെടെയുള്ള വിവിധ ഔട്ട്ഡോർ പ്രവർത്തനങ്ങളും പ്രകൃതി ആകർഷണങ്ങളും ഇത് ഹൈലൈറ്റ് ചെയ്യുന്നു. “ടൂറിസം മേഖലയുടെ ജിഡിപി സംഭാവന 450 ബില്യൺ ദിർഹമായും 40 ദശലക്ഷം ഹോട്ടൽ അതിഥികളിലേക്കും 2031ഓടെ ഉയർത്തുകയെന്നതാണ് ലക്ഷ്യം. ഈ അഭിലഷണീയമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അഗ്രിടൂറിസത്തിന് ഒരു പങ്കുണ്ടെന്ന്” ഫാത്തിമ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *