
Indian Rupees Low: നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടം; രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി
Indian Rupees Low ദുബായ്: ഇപ്പോഴാണ് നാട്ടിലേയ്ക്ക് പണം അയക്കാന്‍ പറ്റിയ സമയം. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ യുഎഇ ദിര്‍ഹം വിനിമയനിരക്ക് റെക്കോര്‍ഡ് സൃഷ്ടിച്ചു. തിങ്കളാഴ്ച (ഫെബ്രുവരി 3) ദിർഹത്തിന്റെ വിനിമയ നിരക്ക് 23.70 ഇന്ത്യൻ രൂപയും കടന്നു. ദിർഹത്തിന് സമാനമായി മുഴുവൻ ഗൾഫ് കറൻസികളുടെയും രൂപയുമായുള്ള വിനിമയമൂല്യം ഉയർന്നിട്ടുണ്ട്. ബഹ്റൈൻ ദിനാര്‍- 231.09 രൂപ, സൗദി റിയാല്‍- 23.20 രൂപ, കുവൈത്ത് ദിനാര്‍- 282.01രൂപ, ഖത്തർ റിയാല്‍- 23.89രൂപ, ഒമാൻ റിയാല്‍- 226.12രൂപ എന്നിങ്ങനെയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ വിനിമയ നിരക്ക്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി 20 ന് ശേഷം വിനിമയനിരക്ക് അല്‍പ്പം കുറഞ്ഞിരുന്നു. എന്നാല്‍, ശമ്പലം ലഭിച്ച് തൊട്ടുപിറകെ എത്തിയ വിനിമയനിരക്ക് വര്‍ധിച്ചത് ആശ്വാസകരമാണ്. ഇത് പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഭൂരിഭാഗം പ്രവാസികളും. നാട്ടിലുള്ള ബാങ്ക് വായ്പയും മറ്റും അടയ്ക്കാന്‍ ഈ സാഹചര്യം പ്രയോജനപപ്പെടും. ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കമാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായത്.
Comments (0)