
യുഎഇയിൽ വാഹനാപകടം: മലയാളിയായ വർക്‌ഷോപ് ഉടമ മരിച്ചു
വൈപ്പിൻ ∙ യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ മുനമ്പം സ്വദേശിയായ വർക്‌ഷോപ് ഉടമ മരിച്ചു. ഹോളി ഫാമിലി പള്ളിക്ക് സമീപം ഫെൽമിൻ വില്ലയിൽ ഹെർമൻ ജോസഫ് ഡിക്രൂസാണ് (73) മരിച്ചത്. അജ്മാനിൽ സുഹൃത്തുക്കളുമായി ചേർന്ന് ഹെർമൻ നടത്തുന്ന വർക്‌ഷോപ്പിൽ കഴിഞ്ഞ മൂന്നിന് ആയിരുന്നു അപകടം. സ്കൂൾ ബസ് ഡ്രൈവർ ആഡംബര കാർ മാറ്റിയിടുന്നതിനിടെ നിയന്ത്രണംവിട്ടായിരുന്നു അപകടം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് 3.30ന് മുനമ്പം ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: മോളി ഡിക്രൂസ്. മകൾ: സോഫിയ ലീന ഡിക്രൂസ്. മരുമകൻ: ആൽഡ്രിൻ.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Comments (0)