Posted By saritha Posted On

RBI Cuts Interest Rate: പലിശഭാരം വെട്ടിക്കുറച്ച് ആര്‍ബിഐ; ഇന്ത്യൻ രൂപ കുതിച്ചുയര്‍ന്നു; തുടർന്ന് ദിർഹത്തിനെതിരെ താഴേക്ക്

RBI cuts interest rate ന്യൂഡല്‍ഹി: പലിശനിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ പലിശ വെട്ടിക്കുറച്ചത്. ഇന്നലെ (ഫെബ്രുവരി 7) വൈകീട്ട് 23.84ന് ക്ലോസ് ചെയ്ത ശേഷം ദിർഹത്തിന് 23.78 എന്ന നിലയിലാണ് രൂപയുടെ മൂല്യം. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നവംബർ മുതൽ ഇന്ത്യന്‍ രൂപ കടുത്ത സമ്മർദ്ദത്തിലായിരുന്നു. അടുത്ത ദിവസങ്ങളിൽ അത് ത്വരിതഗതിയിലായി. ഇക്കാലയളവിൽ ഇന്ത്യൻ കറൻസി ഒന്നിലധികം പുതിയ താഴ്ച്ചകൾ തൊട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. “നിലവിലെ ഇന്ത്യന്‍ രൂപ- യുഎഇ ദിര്‍ഹം ലെവലുകൾ ഇപ്പോഴും എൻആർഐകൾക്ക് അനുകൂലമാണ്,” ദുബായ് ആസ്ഥാനമായുള്ള സീനിയർ എഫ്എക്സ് അനലിസ്റ്റ് നീലേഷ് ഗോപാലൻ പറഞ്ഞു. നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും. കോവിഡ് കാലത്താണ് (2020 മെയ്) ആര്‍ബിഐ അവസാനമായി നിരക്ക് കുറച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *