
Cheapest Day Month Book Flights: യുഎഇയിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാം, ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച മാസവും ദിവസവും ഇതാണ്
Cheapest Day Month Book Flights അബുദാബി: വിമാനടിക്കറ്റ് ദിനംപ്രതി ഉയരുകയാണ്. താങ്ങാവുന്നതിനപ്പുറമാണ് ഉയരുന്നത്. അതിനാല്‍, ടിക്കറ്റ് നിരക്ക് കുറവ് കിട്ടുന്ന സമയത്ത് ബുക്ക് ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കാറ്. ചില ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിരക്കില്‍ നല്ല വ്യത്യാസമുണ്ടാകും. 2025 ലെ എക്‌സ്‌പീഡിയ എയർ ഹാക്ക്‌സ് റിപ്പോർട്ട് അനുസരിച്ച് ചില നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത തവണ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽനിന്ന് പറക്കുമ്പോൾ വന്‍തുക യാത്രക്കാര്‍ക്ക് ലാഭിക്കാനാകും. അന്താരാഷ്‌ട്ര ട്രാവൽ ബ്രാൻഡ് ബുക്ക് ചെയ്യാൻ ആഴ്‌ചയിലെ നിരക്ക് ഏറ്റവും കുറഞ്ഞ ദിവസവും യാത്ര ചെയ്യാൻ നിരക്ക് കുറഞ്ഞ മാസവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റ അനുസരിച്ച്, തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ഉള്ള ബുക്കിങുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാർക്ക് 17 ശതമാനം വരെ ലാഭിക്കാൻ കഴിയുന്ന ആഴ്ചയിലെ ദിവസമാണ് ഞായറാഴ്ചയെന്ന് കണ്ടെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പറക്കാന്‍ ഏറ്റവും നിരക്ക് കുറഞ്ഞ ദിവസം ഞായറാഴ്ചയെ അപേക്ഷിച്ച് യാത്രക്കാർക്ക് 17 ശതമാനം ലാഭിക്കാൻ കഴിയുന്ന ദിവസം വ്യാഴാഴ്ചയാണ്. ഡാറ്റ അനുസരിച്ച്, മൂന്ന് മാസമോ അതിൽ കൂടുതലോ ബുക്ക് ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, പുറപ്പെടുന്നതിന് 18 മുതൽ 29 ദിവസം മുമ്പ് ബുക്ക് ചെയ്താൽ യാത്രക്കാര്‍ക്ക് 17 ശതമാനം വരെ ലാഭിക്കാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്ര സമയം കാത്തിരിക്കുന്നുവോ അത്രയും കൂടുതൽ അപകടസാധ്യതയുണ്ടെന്ന് എക്സ്പീഡിയ മുന്നറിയിപ്പ് നൽകുന്നു. വരാനിരിക്കുന്ന ഈദ് അൽ ഫിത്തർ അവധിക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വിമാനയാത്ര ഏറ്റവും ചെലവേറിയതായിരിക്കും. പറക്കാൻ ഏറ്റവും ചെലവേറിയ സമയമാണ് മാർച്ചെന്നും എന്നാൽ ഓഗസ്റ്റിൽ യാത്ര ചെയ്യുന്നത് ഏഴ് ശതമാനം വരെ ലാഭിക്കുമെന്നും എക്സ്പീഡിയ പറയുന്നു. എയർലൈൻസ് റിപ്പോർട്ടിങ് കോർപ്പറേഷനുമായി ചേർന്ന് ട്രാവൽ വെബ്‌സൈറ്റ് എക്‌സ്പീഡിയയാണ് വിവരങ്ങൾ ശേഖരിച്ചത്.
Comments (0)