
Rail Bus Dubai: യുഎഇയില്‍ പുതിയ ‘റെയിൽ ബസ്’; ഒരു ട്രിപ്പിൽ എത്ര പേര്‍ക്ക് യാത്ര ചെയ്യാം?
Rail Bus Dubai ദുബായ്: പുതിയ റെയില്‍ ബസ് പുറത്തിറക്കി ദുബായ് ആര്‍ടിഎ (റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി). പുനഃരുപയോഗിക്കാവുന്ന വസ്തുക്കളിൽനിന്ന് നിർമിച്ച പൂർണ്ണമായും ത്രീഡി പ്രിൻ്റഡ് വാഹനമായ റെയിൽ ബസ് പൊതുഗതാഗതത്തിൻ്റെ പുത്തന്‍ വഴി തുറക്കുമെന്ന് ആർടിഎ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവൺമെൻ്റ് ഉച്ചകോടി 2025 ൽ റെയിൽ ബസിൻ്റെ ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. ആകർഷണീയമായ സ്വർണ്ണവും കറുപ്പുമുള്ള പുറംഭാഗത്ത്, ബസിൽ രണ്ട് നിര ഓറഞ്ച് സീറ്റുകളും വികലാംഗരായ യാത്രക്കാർക്ക് സ്ഥലവുണ്ട്. ഓരോ വണ്ടിയിലും 22 സീറ്റുകൾ ഉണ്ട്, 40 പേർക്ക് യാത്ര ചെയ്യാം. സീറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനുകൾ അടുത്ത സ്റ്റോപ്പുകൾ, കാലാവസ്ഥ, സമയം എന്നിവ ഉൾപ്പെടെ യാത്രയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv യാത്രക്കാരുടെ സുരക്ഷാ നിർദ്ദേശങ്ങൾ ബസിൻ്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ രണ്ടറ്റത്തും നിയന്ത്രണ പാനലുകളുണ്ട്. ഇടയ്‌ക്കിടെയുള്ളതും വഴക്കമുള്ളതുമായ റൂട്ടിങിനൊപ്പം, പ്രത്യേകിച്ച്, ആദ്യ-അവസാന മൈൽ യാത്രകൾക്ക് ബന്ധിപ്പിച്ചതും കാര്യക്ഷമവും തടസമില്ലാത്തതുമായ മൊബിലിറ്റി അനുഭവം ഉറപ്പാക്കാൻ ബസ് മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിക്കും. എമിറേറ്റിന് ചുറ്റും നിർമിക്കാനിരിക്കുന്ന എലവേറ്റഡ് ട്രാക്കുകളിലാണ് ചെലവ് കുറഞ്ഞ സംവിധാനം പ്രവർത്തിക്കുക. മണിക്കൂറിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ബസിന് 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവും ഉണ്ടാകും. പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് ഓടിക്കുന്ന ഈ ബസ് ഓട്ടോണമസ് ആയിരിക്കും.
Comments (0)