
Dubai Taxi: ‘ദുബായിലെ പ്രമുഖ സേവനം’; യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കുന്നു
Dubai Taxi ദുബായ്: യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്കും ദുബായ് ടാക്സി സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ട് ദുബായ് ടാക്സി. റൈഡ് – ഹെയ്‌ലിങ് പ്ലാറ്റ്‌ഫോം ബിസിനസിൽ മാത്രമല്ല, മറ്റ് എമിറേറ്റുകളിൽ ഓപ്പറേറ്റിങ് ടാക്സികളും ലിമോസിനുകളും മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. യുഎയിലുടനീളമുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പരസ്യമായി ലിസ്റ്റുചെയ്ത ദുബായ് ടാക്‌സി കമ്പനി (ഡിടിസി) പദ്ധതിയിടുന്നതായി കമ്പനി സിഇഒ പറഞ്ഞു. ഞങ്ങൾ പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുകയാണ്. ഇപ്പോൾ, ദുബായിൽ ടാക്സികളും ലിമോസിനുകളും മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ, ദുബായ് ടാക്സി മറ്റ് എമിറേറ്റുകളിലേക്ക് എങ്ങനെ വികസിപ്പിക്കാമെന്ന് അടുത്തറിയാനും കാണാനുമുള്ള അടുത്തഘട്ടങ്ങൾ പഠിക്കുകയാണെന്ന് ഡിടിസി സിഇഒ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. 1994ൽ സ്ഥാപിതമായ, ഡിറ്റിസി 2023ലാണ് ഒരു പൊതു ഓഹരി ഉടമ്പടി കമ്പനിയായി പരിണമിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv നിലവിൽ 6,000 ടാക്സികൾ ഉൾപ്പെടെ 9,000ത്തിലധികം വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ ടാക്സികൾ, വിഐപി ലിമോസിനുകൾ, ബസുകൾ, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ നാല് പ്രാഥമിക ബിസിനസുകളിലായി 17,500 ഡ്രൈവർമാര്‍ തൊഴിലാളികളായുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ ആഗോള ഇ – ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമായ ബോൾട്ടുമായി സഹകരിച്ച് പ്രധാനമായും ലിമോസിൻ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഡിടിസി ഇതിനകംതന്നെ ബിസിനസ് വിപുലീകരിച്ചു. ഈ വർഷം ആദ്യപാദത്തിൽ ബോൾട്ടിൽ പതിവ് ടാക്‌സി സേവനങ്ങൾ അവതരിപ്പിക്കാനാകുമെന്ന് അൽഫാലാസി നേരത്തെ പറഞ്ഞിരുന്നു. “50ലധികം രാജ്യങ്ങളിലായി 600ലധികം നഗരങ്ങളിൽ 200 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഐ – ഹെയ്‌ലിങ് ആപ്പ്” ഐ ബോൾട്ടിനെ കണക്കാക്കുന്നതായി അൽഫാലാസി അഭിപ്രായപ്പെട്ടു.
Comments (0)