UAE Employment Probation അബുദാബി: യുഎഇയില്‍ ഒരു തൊഴിലാളിയുടെ പ്രൊബേഷന്‍ കാലയളവിലെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. രാജ്യത്തെ വിവിധ തരത്തിലുള്ള തൊഴില്‍ മേഖലകളെ അനുസരിച്ച് തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ ഉണ്ടാകും. പ്രൊബേഷന്‍ കാലയളവില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം. പ്രൊബേഷന്‍ കാലയളവ് ഒരിക്കലും ആറ് മാസത്തില്‍ കൂടാന്‍ പാടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. പ്രൊബേഷന്‍ കാലയളവ് പൂർത്തിയാക്കി അതേ സ്ഥാപനത്തില്‍ ജോലി തുടരുകയാണെങ്കില്‍ പ്രൊബേഷന്‍ കാലം മൊത്തം സേവന കാലയളവിന്‍റെ ഭാഗമായിരിക്കും. ഗ്രാറ്റുവിറ്റിയും വാർഷികാവധിയുമെല്ലാം മൊത്തം സേവന കാലയളവ് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പ്രൊബേഷനിലുളള ജീവനക്കാർക്ക് അസുഖ അവധിയെടുക്കാമെന്നതാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ടത്. ശമ്പളമില്ലാത്ത അവധിയായി മാത്രമെ ഇത് പരിഗണിക്കൂകയുളളൂ. എന്നാല്‍, ഇതില്‍ തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം. പ്രൊബേഷനില്‍ ആയിരിക്കുമ്പോള്‍ തന്നെ വാർഷികാവധിയില്‍ നിന്നുളള ദിവസങ്ങള്‍ അവധിയായി എടുക്കാമെന്നതാണ് ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം. എന്നാല്‍, ഇതിന് തൊഴിലുടമയുടെ അംഗീകാരം നിര്‍ബന്ധമാണ്. അവധി അനുവദിക്കാതിരിക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. പ്രൊബേഷൻ കാലയളവിൽ ജോലി കരാർ അവസാനിപ്പിക്കാൻ സ്ഥാപനം തീരുമാനിച്ചാല്‍ 14 ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് തൊഴിലാളിക്ക് നൽകേണ്ടതാണെന്നതാണ് പ്രധാനപ്പെട്ട നാലാമത്തെ കാര്യം. പ്രൊബേഷന്‍ കാലയളവില്‍ ജോലി രാജിവെച്ച് യുഎഇയിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചാല്‍, പഴയ സ്ഥാപനത്തില്‍ ഒരു മാസത്തെ നോട്ടീസ് പിരീഡുണ്ടാകുമെന്നതാണ് അഞ്ചാമത്തെ പ്രധാനകാര്യം. അതല്ലെങ്കില്‍ ജോലി റിക്രൂട്ട്മെന്‍റിനും കരാറിനുമെല്ലാമുണ്ടായ ചെലവ് നഷ്ടപരിഹാരമായി പുതിയ തൊഴിലുടമ പഴയ തൊഴിലുടമയ്ക്ക് നല്‍കേണ്ടതാണ്. അതേസമയം, യുഎഇ വിട്ട് പോകുകയാണെങ്കില്‍ 14 ദിവസത്തെ നോട്ടീസ് പിരീഡാണുളളത്. പ്രൊബേഷന്‍ കാലയളവില്‍ ജോലി രാജിവയ്ക്കുമ്പോള്‍ റിക്രൂട്ട്മെന്‍റിന്‍റേത് ഉള്‍പ്പടെയുളള ചെലവുകള്‍ തൊഴിലാളി നല്‍കണമെന്നുളള കരാറില്‍ തൊഴിലുടമ ഒപ്പുവച്ചിട്ടുണ്ടെങ്കില്‍ ചെലവുകള്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയോട് ആവശ്യപ്പെടാമെന്നതാണ് ശ്രദ്ധിക്കേണ്ട ആറാമത്തെ കാര്യം. നോട്ടീസ് പിരീഡ് നല്‍കാതെയോ അറിയിപ്പ് നല്‍കാതെയോ ജോലി രാജിവെച്ചാല്‍ ഒരു വർഷത്തെ തൊഴിൽ വിലക്ക് നേരിടേണ്ടിവരുമെന്നതാണ് പ്രധാനപ്പെട്ട ഏഴാമത്തെ കാര്യം.
Home
living in uae
UAE Employment Probation: യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ രാജിവെയ്ക്കാമോ? പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്…